ന്യൂഡല്‍ഹി: പുതിയ ഇന്ത്യയെ കുറിച്ച് രാഷ്ട്രപതിയുടെ സ്വപ്നം ഇങ്ങനെ. 70ാം സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് രാംനാഥ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പുതിയ ഇന്ത്യയെ സഹിഷ്ണുതയുള്ള ജനതക്കുമാത്രമേ പടുത്തുയര്‍ത്താന്‍ കഴിയൂയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. സര്‍ക്കാറിന് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി നിയമ നിര്‍മ്മാണം നടത്താനും ശക്തിപ്പെടുത്താനും മാത്രമേ കഴിയൂ. എന്നാല്‍ ജനങ്ങള്‍ അത് പാലിക്കുകയും ചുമതലകള്‍ നിറവേറ്റുകയും ചെയ്താലാണ് രാജ്യം പുരോഗതിയിലേക്ക് എത്തുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യ പുരോഗതിയുടെ അടിസ്ഥാനം സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള പങ്കാളിത്തമാണ്. നമ്മുടെ രാജ്യവും അത്തരമൊരു പങ്കാളിത്തബന്ധത്തിലൂടെ മുന്നോട്ടു പോകണമെന്നും രാഷ്ട്രപതി പറഞ്ഞു. ഒരിക്കലും ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ മഹാത്മാക്കളെ വിസ്മരിക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ പരാമാധികാരത്തിന് വേണ്ടി സ്വന്തം ജീവന് സമര്‍പ്പിച്ചവരില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് ഒാരോ പൗരനും ദേശത്തിന്റെ പുരോഗതിക്ക് വേണ്ടി പൊരുതണമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.
രാജ്യത്ത് പുതുതായി ഏര്‍പ്പെടുത്തിയ ചരക്കു സേവന നികുതിയെ ജനങ്ങള്‍ സ്വാഗതം ചെയ്തതില്‍ സന്തോഷിക്കുന്നു. രാജ്യത്തിന്റെ നന്മക്കു വേണ്ടി സര്‍ക്കാര്‍ നികുതി ഉപയോഗപ്പെടുത്തും. രാജ്യത്തിന്റെ സത്യസന്ധത വര്‍ദ്ധിപ്പിക്കുന്ന നടപടിയായിരുന്നു നോട്ട് നിരോധനമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments