Latest NewsNewsIndia

പ്രിയങ്കാ ഗാന്ധിയുടെ പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് കോണ്‍ഗ്രസ് പറയുന്നത്

ന്യൂഡല്‍ഹി: ക്വിറ്റ് സമരത്തിന്റെ 75-ാം വാര്‍ഷികം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രിയങ്ക ഗാന്ധിയെ വര്‍ക്കിംഗ് പ്രസിഡന്റക്കാനുള്ള നീക്കം നടക്കുന്നതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. അവ നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തു വന്നു. പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി വരുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഒന്നും നടന്നട്ടില്ല. അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഒന്നും പാര്‍ട്ടി യോഗങ്ങളില്‍ നടത്തിയിട്ടില്ലെന്നും പാര്‍ട്ടി വക്താവ് അറിയിച്ചു.

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഒരു യുവമുഖം പാര്‍ട്ടിയുടെ നേതൃസ്ഥാനത്തെത്തണമെന്ന് സോണിയ മറ്റ് നേതാക്കളോട് പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇത് സംബന്ധിച്ച തീരുമാനമെടുത്ത യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല എന്നുള്ളതും ശ്രദ്ധയേമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button