Latest NewsGulf

രാജ്യത്തെ വിപണിയിൽ പ്ലാസ്റ്റിക് അരിയുടെ സാന്നിധ്യമെന്ന പ്രചരണം ; വിശദീകരണവുമായി കുവൈറ്റ്

കുവൈറ്റ് ; രാജ്യത്തെ വിപണിയിൽ പ്ലാസ്റ്റിക് അരിയുടെ സാന്നിധ്യമില്ലെന്ന് കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.  പ്ലാസ്റ്റിക് അരി ഉണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ച സാഹചര്യത്തിൽ വിവിധ കേന്ദ്രങ്ങളിൽനിന്നു ശേഖരിച്ച അരി ലബോറട്ടറി പരിശോധനയ്ക്കു വിധേയമാക്കിയശേഷമാണു വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തിയത്.

ആരോഗ്യത്തിനു കോട്ടംവരുത്താത്ത വിധമുള്ള അരിയാണ് കുവൈറ്റ് വിപണിയിലുള്ളതെന്നും സമൂഹമാധ്യമങ്ങളിൽ വന്ന വിഡിയോ മൂന്നുവർഷം മുൻപ് മറ്റൊരു രാജ്യത്തെ സംബന്ധിച്ച വിഡിയോ ആണെന്നും കുവൈറ്റ് അഭിപ്രായപ്പെട്ടു. അരിയെ കൂടാതെ ഇറക്കുമതി ചെയ്ത പഞ്ചസാര ആരോഗ്യത്തിനു ഹാനികരമാണെന്ന തരത്തിൽ കഴിഞ്ഞ ഒക്ടോബറിൽ മറ്റൊരു വിഡിയോ പ്രചരിച്ചി രുന്നു.  ഇതിനെ തുടർന്ന് നടത്തിയ ലബോറട്ടറി പരിശോധനയിൽ പഞ്ചസാരയ്ക്കു കുഴപ്പമില്ലെന്നു കണ്ടെത്തിയിരുന്നു.

വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്‌തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ കർശന നിയമങ്ങളുള്ള രാജ്യമാണ് കുവൈറ്റ്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾ മുഴുവൻ വിപണിയിൽ എത്തുന്നതിനു മുൻപ് പരിശോധനാ വിധേയമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button