Latest NewsNewsIndia

10 വയസ്സുകാരന്‍ ഭര്‍ത്താവും 18കാരി ഭാര്യയുമായ സീരിയലിന് വിലക്ക്

ന്യൂഡൽഹി: ‘പെഹരേദാര്‍ പിയ കി’ എന്ന വിവാദ ഹിന്ദി പരമ്പരക്കു വിലക്കേർപ്പെടുത്തി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. പരമ്പരയ്ക്കെതിരെ ഉടനടി നടപടി വേണമെന്ന് ബ്രോഡ്കാസ്റ്റിങ് കൗണ്‍സിലിനോട് മന്ത്രി ആവശ്യപ്പെട്ടു. 10 വയസ്സുകാരനായ ബാലന്‍ 18 വയസ്സുകാരിയെ പ്രണയിക്കുന്ന സീരിയലിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.

കുട്ടികളെ വഴി തെറ്റിക്കുന്ന തരത്തിലുള്ള ആശയങ്ങളാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നാണ് ആരോപണം. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ആളുകളാണ് സീരിയലിനെതിരായ പരാതിയില്‍ ഒപ്പിട്ടത്. പെറ്റീഷന്‍ ഓണ്‍ ചാര്‍ജ് ഡോട്ട് കോം ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ വെബ്സൈറ്റിലാണ് സീരിയലിനെതിരെ പരാതികൾ വന്നത്.

18 വയസ്സായ പെണ്‍കുട്ടിയും 10 വയസ്സുകാരനായ ബാലനും തമ്മില്‍ വിവാഹിതരാകുന്നതും അവരുടെ ഹണിമൂണുമൊക്കെ സീരിയലിൽ കാണിച്ചു. എന്നാൽ തങ്ങള്‍ ഈ സീരിയലിലൂടെ ഉയര്‍ത്തുന്നത് പുരോഗമന ആശയമാണെന്ന് ഇതിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തേജസ്വി പ്രകാശ് വാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button