CricketLatest NewsNewsSports

70 ആം പിറന്നാൾ ആഘോഷിക്കുന്ന ഇന്ത്യയും പാകിസ്ഥാനും എന്നും ഓർമയിൽ സൂക്ഷിക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ

പാകിസ്ഥാൻ ഇന്ന് 70 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇന്ത്യ നാളെയാണ് 70 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. രണ്ട് രാജ്യങ്ങളും ഇതുവരെ സൗഹാർദ്ദപരമായി അയൽവാസികളായിട്ടില്ലെങ്കിലും എന്നാൽ ഇരുരാജ്യങ്ങളിലും അവിശ്വസനീയമായ അഭിനിവേശത്തോടെ ജനങ്ങൾ പിന്തുടരുന്ന ഒരു ഗെയുമായി, ഇരു രാജ്യങ്ങളെയും പലപ്പോഴും കൂട്ടിയിണക്കാൻ ക്രിക്കറ്റിന് കഴിഞ്ഞിട്ടുണ്ട്.

1999 ൽ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനു പിന്നാലെയാണ് ഇന്ത്യാ-പാക് ടെസ്റ്റ്‌ ക്രിക്കറ്റ് പരമ്പര നടക്കുന്നത്. ടെസ്റ്റ്‌ പരമ്പരക്കായി ഇന്ത്യ സന്ദര്‍ശിക്കുന്ന പാക്കിസ്ഥാന്‍ ടീമിന്‍റെ ആദ്യകളി ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലായിരുന്നു. മൊയീന്‍ ഖാന്‍, വസീം അക്രം, സയീദ്‌ അന്‍വര്‍,ഇന്‍സമാം ഉല്‍ ഹഖ്,വഖാര്‍ യൂനിസ്, യൂസഫ്‌ യുഹാന എന്നിവരടങ്ങിയ ശക്തമായ കളിക്കാർ പാകിസ്ഥാൻ ടീമിലും സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി,അസറുദ്ദീൻ, കുംബ്ലെ, ശ്രീനാഥ്,ലക്ഷ്മണ്‍ തുടങ്ങിയ മികച്ച താരനിര ഇന്ത്യൻ ടീമിലുമുണ്ട്. ടോസ്സിൽ പാകിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ഇന്നിങ്‌സിൽ യൂസഫ്‌ യുഹാനയും മൊയീന്‍ ഖാനും അര്‍ദ്ധശതകങ്ങള്‍ നേടി പാകിസ്താന്റെ സ്‌കോർ 238 ൽ എത്തിച്ചു. ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 254നു എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാന്‍ 286 റൺസിൽ കൊണ്ടെത്തിച്ചു. രണ്ടാം ഇന്നിങ്‌സ് അവസാന ദിവസത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 270 റണ്‍സ്. വസീം അക്രമിനു ക്യാച്ച് നല്‍കി സച്ചിൻ മടങ്ങുന്നത് വരെ ചിദംബരം സ്റ്റേഡിയം ശബ്ദമുഖരിതമായിരുന്നു. സഖ്‌ലൈൻ മുഷ്‌താക്കിന്റെ പന്ത് അവസാന ബാറ്റ്സ്മാന്‍ ജവഗല്‍ ശ്രീനാഥിന്‍റെ ബാറ്റിനെ മറികടന്ന് സ്റ്റമ്പ് തെറിപ്പിച്ച നിമിഷം ചിദംബരം സ്റ്റേഡിയം ശ്മശാനമൂകമായി. എന്നാൽ ചരിത്രസമാനമായ നിമിഷങ്ങള്‍ക്കാണ് പിന്നീട് ചിദംബരം സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. സ്വപ്നസമാനമായ വിജയം നേടിയ പാക് ടീം ചിദംബരം സ്റ്റേഡിയത്തെ വലംവെച്ചപ്പോള്‍ ആര്‍പ്പുവിളികളും കരഘോഷങ്ങളുമായി ചെന്നൈയിലെ ക്രിക്കറ്റ് ആരാധകര്‍ പാക്കിസ്ഥാന്‍ ടീമിനോട്‌ ആദരവ് അറിയിക്കുകയായിരുന്നു.

1989 നു ശേഷം 2004 ലാണ് ഒരു പരമ്പരക്ക് വേണ്ടി ഇന്ത്യ പാകിസ്ഥാനിലേക്ക് പോയത്. 1989 ൽ പാക്കിസ്ഥാനിൽ ഇന്ത്യ കളത്തിലിറങ്ങിയപ്പോൾ 16 വയസ്സുള്ള സച്ചിൻ ടെണ്ടുൽക്കർ തന്റെ ആദ്യ അരങ്ങേറ്റം നടത്തി, എക്കാലത്തെയും മികച്ച കളിക്കാരനായി. 15 വർഷങ്ങൾക്ക് ശേഷം 2004 ലും സച്ചിൻ ടീമിലുണ്ടായിരുന്നു. റാവൽപിണ്ടിയിൽ നടന്ന ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയുണ്ടായി. എന്നാൽ ലാഹോറിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങൾ പാകിസ്ഥാനിലെ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കി. എന്നാൽ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ വിജയം പാകിസ്ഥാൻ വളരെ ആഘോഷപൂർവമാണ് വരവേറ്റത്.

റാവൽപിണ്ടിയിൽ നടന്ന മത്സരത്തിൽ രാഹുൽ ദ്രാവിഡിൻറെ 270 റൺസ് സ്കോറോടെ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ദ്രാവിഡിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ ഇന്ത്യയെ 600 റൺസിലാണ് എത്തിച്ചത്. പോസ്റ്റ്-മാച്ച് പ്രസ്സ് കോൺഫറൻസിൽ ഗാംഗുലിയുടെ പരാമർശങ്ങൾ പാകിസ്ഥാനിലെ ജനങ്ങളുടെ മനസ്സിൽ അദ്ദേഹത്തിന് ഇടം നേടിക്കൊടുത്തു.

2005 ൽ മൊഹാലിയിൽ നടന്ന ടെസ്റ്റ് മത്സരത്തിന് ആയിരക്കണക്കിന് പാക് ആരാധകർക്കാണ് വിസ നൽകി മത്സരം കാണാൻ അവസരം ഒരുക്കിയത്. പഞ്ചാബ് സർക്കാർ ടെസ്റ്റ് ഒരു ദിവസം മുൻപ് ഇരു രാജ്യങ്ങളുടെയും ആരാധകർക്ക് ഒരു വലിയ പാർട്ടി നൽകുകയുണ്ടായി. ഇന്ത്യയിൽ നിന്നുള്ള ആരാധകർക്കും പാകിസ്ഥാൻ ആരാധകർക്കും ഇടപഴകാനുള്ള ഒരു അവസരമായിരുന്നു അത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button