തിരുവനന്തപുരം : മുടവൻമുകളിൽ പോലീസുകാരന് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മർദ്ദനം. മുടവൻ മുകളിൽ അക്രമം തടഞ്ഞതിനാണ് മർദ്ദനം. നന്ദാവനം ആർ ക്യാമ്പിലെ പൊലീസുകാരനായ അമൽ ജി നാഥിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ പൊലീസുകാരനെ ജനറൽ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. മുടവന്മുകളിൽ ഗുണ്ടാപ്പകയിൽ കൊല്ലപ്പെട്ട സുരേഷിന്റെ അനുസ്മരണത്തിൽ കഴിഞ്ഞു മടങ്ങിയ സിപിഎം പ്രവർത്തകർ ആണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ചത്.
സിപിഎമ്മിന്റെ വാർഡ് കൗൺസിലർ അടക്കം നോക്കി നിൽക്കെയാണ് പോലീസുകാരനെ പ്രവർത്തകർ വളഞ്ഞിട്ട് തല്ലിയത്. സിപിഎം നേതാവ് ശിവൻകുട്ടിയും സുധീഷ് മിന്നിയും നടത്തിയ പ്രകോപനകരമായ പ്രസംഗമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് ആരോപണം. പാറശ്ശാലയിലും പൂജപ്പുരയിലും ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം അതിക്രമമുണ്ടായി. സമാധാന ചർച്ചകൾ നടന്നിട്ടും സംഘർഷങ്ങൾക്ക് അയവു വന്നിട്ടില്ല. നാലോളം ബിജെപി പ്രവർത്തകർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്.
Post Your Comments