പാറ്റ്ന: ജെഡിയുവിൽ ദിവസങ്ങളായി തുടരുന്ന പ്രതിസന്ധി രൂക്ഷമാകുന്നു. ഇതിന്റെ ഭാഗമെന്നോണം മുന്‍ മന്ത്രി ഉള്‍പ്പടെ 21 പേരെ പാർട്ടിയിൽനിന്നു പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇവരെ പുറത്താക്കിയത്.
മന്ത്രിയായിരുന്ന രാമി രാം, എംപിയായിരുന്ന അർജുൻ റായ്, എംഎൽഎയായിരുന്ന രാജ്കിഷോർ സിൻഹ എന്നിവരുൾപ്പെടെ 21 പേരാണ് പുറത്തായത്. പാർട്ടിയിലെ മുതിർന്ന നേതാവായ ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവിന്റെ സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെയാണ് ഇവരെയും പുരത്താക്കുന്നത്.
Post Your Comments