Latest NewsNewsIndia

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാലം നിര്‍മ്മിച്ച് ചൈന

ബെയ്ജിങ്: ഇന്ത്യ ചൈന തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നു. ദോക് ലാം അതിര്‍ത്തിയിലാണ് തര്‍ക്കം രൂക്ഷമാക്കുന്നത്. ലഡാക്കില്‍ എല്‍എസി(ലൈന്‍ ഓഫ് ആക്ച്വുല്‍ കണ്‍ട്രോള്‍)ക്കു സമീപം ചൈന പുതിയ പാലത്തിന്റെ നിര്‍മാണമാവുമായി ഇന്ത്യയെ പ്രകോപിക്കുകയാണ്.

ചൈനീസ് സുരക്ഷാ ഏജന്‍സികള്‍ വളരെ ദൃഢമാണെന്നും , പാലം നിര്‍മിക്കുന്നതിന് നരേന്ദ്രമോഡി ഭരണഘടന ഉടനടി എതിര്‍പ്പ് പ്രകടിപ്പിക്കണമെന്നും ലഡാക് ഓട്ടോണമസ് ഹില്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് കൗണ്‍സിലര്‍ ഡോ. സോണാല്‍ ദാവ ലോപോ അറിയിച്ചു.

ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന തന്ത്രപ്രധാന സ്ഥലമാണ് ദോക് ലാം.അതിര്‍ത്തിയിലെ സിക്കിം മേഖലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ദോക് ലാം പ്രദേശത്ത് ചൈനീസ് സൈന്യം റോഡ് നിര്‍മ്മിക്കാന്‍ ആരംഭിച്ചതോടെയാണ് ദോക് ലാം പ്രശ്‌നങ്ങള്‍ക്ക് ആരംഭം കുറിക്കുന്നത്.രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയായ ദോക് ലാമിലെ ചൈനയുടെ റോഡ് നിര്‍മ്മാണത്തിനോട് ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലന്നാണ് ഇന്ത്യയുടെ പ്രഖ്യാപിത നയം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button