Latest NewsNewsIndiaInternational

‘മാം, താങ്കളെനിക്ക് അമ്മയെ പോലെയാണ്’ : പാകിസ്താനി യുവതിയുടെ അഭ്യര്‍ത്ഥനയിൽ മെഡിക്കല്‍ വീസ അനുവദിച്ച് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അവസാനത്തെ ഉദാഹരണമായി ഈ സംഭവം.നേരത്തെ ഇന്ത്യന്‍ എംബസി വിസ നിഷേധിച്ച പാക് യുവതിക്കാണ് ഇപ്പോൾ കാൻസർ ചികിത്സയ്ക്കായി സുഷമാ സ്വരാജ് വിസ അനുവദിച്ചത്. ഫയ്സ തന്‍വീറെന്ന യുവതിയാണ് സഹായം ആവശ്യപ്പെട്ട് സുഷമാജിക്ക് ട്വിറ്റര്‍ സന്ദേശം അയച്ചത്.’മാം, താങ്കളെനിക്ക് അമ്മയെ പോലെയാണ്. ഇന്ത്യ 70ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ കാന്‍സറിനിനുള്ള ചികിത്സയ്ക്ക് ഇന്ത്യയിലെത്തുന്നതിന് മെഡിക്കല്‍ വിസ അനുവദിക്കണമെന്നും അതിനായി സഹായിക്കണമെന്നുമാണ്’ ഫയ്സയുടെ ട്വീറ്റ്.

തുടർന്ന് പാക് യുവതി ഫൈസ തന്‍വീറിനു ഇന്ത്യയില്‍ വിദഗ്ധ ചികിത്സ തേടുന്നതിനായി മെഡിക്കല്‍ വീസ അനുവദിക്കുമെന്നു സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.ഗാസിയാബാദിലെ ഇന്ദ്രപ്രസ്ഥ ഡെന്‍റല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാനാണ് തന്‍വീറിന്‍റെ പദ്ധതി. അമിലോബ്ലാസ്തോമയെന്ന ട്യൂമറിന് അടിമപ്പെട്ട ഫയ്സയ്ക്ക് ഇതോടെ ചികിത്സയയ്ക്കായി ഇന്ത്യയിലേക്ക് വരാം.
ഹിജാബ് ആസിഫെന്ന യുവതിയാണ് ഇതിന് മുന്‍പ് ചികിത്സ ആവശ്യപ്പെട്ട് സുഷമയുടെ സഹായം തേടിയത്. “സുഷമാജി, താങ്കള്‍ ഞങ്ങളുടെ പ്രാധാനമന്ത്രിയായിരുന്നെങ്കില്‍ പാക്കിസ്ഥാന് മാറ്റം സംഭവിക്കുമായിരുന്നു” എന്നാണ് ഹിജാബ് അന്ന് ട്വിറ്ററില്‍ കുറിച്ചത്.

ട്വീറ്റുകൾ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button