![](/wp-content/uploads/2017/08/dileep-manju-warrier.jpg)
തിരുവനന്തപുരം: നടി മഞ്ജു വാര്യര്‍ക്ക് എതിരെ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതിരോധത്തിലായിരിക്കുകയാണ് സിനിമാ മേഖലയിലെ വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. ദിലീപിനെ കേസില്‍ പ്രതിയക്കിയത്തിനു പിന്നില്‍ മഞ്ജുവാരിയര്‍ ആണെന്നും, വ്യക്തി വൈരാഗ്യമാണ് ഇതിനു പിന്നിലെന്നുമുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ സംഘടനയെയും ഒപ്പം മഞ്ജുവിനെയും ഒരുപോലെ പ്രതിരോധത്തില്‍ ആക്കിയിരിക്കുന്നത്. മഞ്ജുവരിയരാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയെ രൂപപ്പെടുത്തുന്നതില്‍ മുന്‍കൈ എടുത്തതും.
മഞ്ജുവിനെ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ പുറത്തു വന്നാല്‍ സംഘടന എന്ത് നടപടി സ്വീകരിക്കും എന്ന കാര്യത്തിലും വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ആശയ കുഴപ്പത്തിലാണ്. ഒരുപക്ഷെ ശക്തമായ നടപടി സ്വീകരിക്കാന്‍ മുതിര്‍ന്നേക്കും. ഇല്ലെങ്കില്‍ സംഘടനയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടും. മഞ്ജു വാര്യരുടെ അസാനിധ്യത്തില്‍ അടുത്തയിടെ ചേര്‍ന്ന യോഗത്തില്‍ നടി റിമ കല്ലിങ്കല്‍, പാര്‍വ്വതി തുടങ്ങിയ പ്രമുഖ താരങ്ങള്‍ പങ്കെടുത്തിരുന്നു.
ദിലീപിന് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന വാര്‍ത്തകളും യോഗത്തില്‍ ചര്‍ച്ചാ വിഷയമായതായാണ് വിവരം
Post Your Comments