തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍കോളജുകള്‍. അത്യാസന്നനിലയിലെത്തുന്ന രോഗികളുടെ ജീവന്‍രക്ഷക്കായി ഉപയോഗിക്കുന്ന 33ഒാളം വെന്റിലേറ്ററുകള്‍ സാങ്കേതിക തകരാറുകള്‍ കാരണം മെഡിക്കല്‍ കോളജുകളില്‍ പ്രവര്‍ത്തിക്കുന്നില്ല. വെന്റിലേറ്റര്‍ സൗകര്യമില്ലാതെ പല ആശുപത്രികളും കയറിയിറങ്ങി ഒടുവില്‍ ജീവന് നഷ്ടമായ മുരുകന്റെ അനുഭവം പുറത്തുവന്നതോടെയാണ് വെന്റിലേറ്റുകളുടെ കേടുപാടുകള്‍ വെളിച്ചത്തായത്.
വെന്റിലേറ്ററില്ലെന്ന കാരണത്താല്‍ മുരുകനെ മടക്കിയ തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ആ സമയം പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ പോലും ലഭ്യമല്ലായിരുന്നുവെന്നാണ് അധികൃതര്‍ പറഞ്ഞ വിശദീകരണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ആകെയുള്ള 71 വെന്റിലേറ്ററുകളില്‍ 16ഉം പ്രവര്‍ത്തിക്കുന്നില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ആകെയുള്ള 55 വെന്റിലേറ്ററുകളില്‍ മൂന്നെണ്ണംകേടാണ്.
കോട്ടയം മെഡിക്കൽ കോളേജിൽ 34 വെന്റിലേറ്ററുകളുള്ളതില്‍ നാലും കേടാണ്. തൃശൂരിൽ 30 വെന്റിലേറ്ററുകളില്‍ അഞ്ചെണ്ണം പ്രവര്‍ത്തിക്കുന്നില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ 70 എണ്ണത്തിൽ 5 എണ്ണം പ്രവർത്തിക്കുന്നില്ല. എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളുമുണ്ടെന്നു സർക്കാർ അവകാശപ്പെടുമ്പോഴും ഇതാണ് ഇവിടങ്ങളിലെ അവസ്ഥ.
Post Your Comments