മസ്കറ്റ് : ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ വർധിപ്പിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് റോയൽ ഒമാൻ പോലീസ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കാർ രജിസ്‌ട്രേഷന് കാലതാമസം നേരിട്ടാൽ മാസത്തിൽ ഈടാക്കുന്ന തുകയിൽ അടക്കം വിവിധ നിയമലംഘങ്ങൾക്ക് പിഴ വർദ്ധിപ്പിച്ചതായാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതിനാൽ ഗതാഗത നിയമങ്ങളിലോ ശിക്ഷാ നടപടികളിലോ പരിഷ്‌കരണം വരുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പത്ത് റിയാൽ പിഴ ഈടാക്കുന്ന നിയമലംഘനങ്ങൾക്ക് പരിഷ്‌കരിച്ച നിരക്ക് പ്രകാരം 20 റിയാൽ നൽകണമെന്നടക്കം വിവിധ നിയമലംഘനങ്ങളുടെ പിഴ തുക ഇരട്ടിയാക്കി എന്നുള്ള സന്ദേശങ്ങളാണ് വാട്സ്ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. അതിനാൽ യാതൊരുവിധ പുതിയ പരിഷ്‌കരണങ്ങൾ കൊണ്ടുവന്നിട്ടില്ലെന്ന് പോലീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
അപകട രഹിത റോഡുകൾ എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷമാണ് ഗതാഗത നിയമത്തിൽ പരിഷ്‌കരണങ്ങൾ ഏർപ്പെടുത്തിയത്. പിഴ വർധിപ്പിച്ചതടക്കം കർശന ശിക്ഷാ നടപടികളാണ് പരിഷ്‌കരണത്തിലൂടെ നടപ്പിലാക്കിയത്.
Post Your Comments