പൊതുവെ സ്വർണാഭരണങ്ങളോട് പ്രിയമുള്ളവരാണ് ഇന്ത്യക്കാർ. ആഭരണങ്ങളുടെ ഡിസൈന്‍ മാത്രമാണ് ആഭരണങ്ങൾ വാങ്ങുമ്പോൾ നമ്മൾ ശ്രദ്ധിക്കാറുള്ളത്. ന്നാല്‍ സ്വര്‍ണം വാങ്ങുമ്പോള്‍ സ്വർണത്തിന്റെ പരിശുദ്ധിയും മറ്റ് ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് ഉത്തമമാണ്. വളരെ മൃദുവായ ലോഹമാണ് സ്വര്‍ണം. മറ്റു ലോഹങ്ങളുമായി യോജിപ്പിച്ചാണ് അതിനു വിവിധ രൂപങ്ങള്‍ നല്‍കുന്നത്. സ്വര്‍ണത്തിന്റെ പരിശുദ്ധി കാരറ്റ് നമ്പറില്‍ നിന്നും മനസിലാക്കാം. കാരറ്റ് നമ്പര്‍ കൂടുമ്പോള്‍ പരിശുദ്ധിയും കൂടും.
സ്വര്‍ണം വാങ്ങുന്നതിനു കുറച്ചുകാലം മുമ്പു മുതല്‍ തന്നെ വാങ്ങാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കണം. വില കൃത്യമായി നോക്കി വില കുറയുന്ന സമയം സ്വര്‍ണം വാങ്ങാനായി തെരഞ്ഞെടുക്കണം. കൂടാതെ നിലവാരം നിശ്ചയിക്കുന്നതിനായി ജ്വല്ലറി ഉടമകള്‍ക്ക് ആഭരണങ്ങള്‍ ഹോള്‍മാര്‍ക്ക് ചെയ്തുകൊടുക്കും. അത്തരം ആഭരണങ്ങളാണ് വാങ്ങുന്നതെന്ന് ഉറപ്പാക്കണം.
Post Your Comments