Latest NewsKeralaNews

കിടപ്പുമുറിയില്‍ വീട്ടമ്മയുടെ ഒരാഴ്ച പഴക്കമുള്ള മൃതദേഹം

കാസര്‍കോട്: കാസര്‍കോട് സീതാംഗോളിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ വീട്ടമ്മയുടെ ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുത്തിഗെ എ കെ ജി നഗറിലെ ആയിഷയെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മതപഠനശാലയില്‍ താമസിച്ച് പഠിക്കുന്ന ഏകമകന്‍ മുഹമ്മദ് ബാസിത് രാവിലെ പതിനൊന്ന് മണിയോടെ വീട്ടിലെത്തിയപ്പോഴാണ് ആയിഷയുടെ മരണവിവരം പുറംലോകം അറിയുന്നത്. ഒരാഴ്ച മുമ്പ് വന്നപ്പോഴായിരുന്നു മകന്‍ അവസാനമായി ഉമ്മയെ കണ്ടത്.

വീട്ടിലെത്തിയ ബാസിത് ഉമ്മയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വീട് അകത്തുനിന്ന് പൂട്ടിയിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ജനല്‍ച്ചില്ല് തകര്‍ത്ത് നടത്തിയ പരിശോധനയില്‍ ആയിഷയുടെ മൃതദേഹം കണ്ടെത്തി. ജീര്‍ണിച്ച് തുടങ്ങിയ മൃതദേഹം മുറിയിലെ തറയില്‍ കിടക്കുന്ന നിലയിലായിരുന്നു.

കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ആയിഷയെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീടിന് പുറത്ത് കണ്ടിട്ടില്ലെന്ന് പരിസരവാസികള്‍ പറയുന്നു. എവിടെയെങ്കിലും ജോലിക്ക് പോയിരിക്കാം എന്ന നിഗമനത്തില്‍ ആരും അന്വേഷിച്ചില്ല. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button