KasargodKeralaNattuvarthaLatest NewsNews

കിടപ്പുമുറിയില്‍ സൂക്ഷിച്ച 2.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

ടൂറിസ്റ്റ് കേന്ദ്രമായ മാവിലാക്കടപ്പുറം പുലിമുട്ട് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് ഇടപാട് നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

നീലേശ്വരം: മാവിലക്കടപ്പുറം ഒരിയരയിലെ വി.കെ.അഹമ്മദിന്റെ കിടപ്പുമുറിയില്‍ സൂക്ഷിച്ച 2.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. സംഭവത്തിൽ അഹമ്മദിന്റെ മകൻ വി.കെ അംജതിനെ എക്സൈസ് നീലേശ്വരം റേഞ്ച് ഇൻസ്പെക്ടര്‍ സുധീര്‍ അറസ്റ്റ് ചെയ്തു.

ടൂറിസ്റ്റ് കേന്ദ്രമായ മാവിലാക്കടപ്പുറം പുലിമുട്ട് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് ഇടപാട് നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിരവധി മയക്കുമരുന്ന് കേസില്‍ പ്രതിയാണ് പിടിയിലായ അംജത്.

Read Also : കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് പാലക്കാടെത്തി: നാളെ തിരുവനന്തപുരത്തെത്തും

പ്രിവന്റീവ് ഓഫീസര്‍ സതീശൻ നാലുപുരയ്ക്കല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍, പ്രസാദ്, മനീഷ് കുമാര്‍, സുധീര്‍ പാറമേല്‍, ഹസ്രത്ത് അലി, വനിത സി.ഇ.ഒ സരിത ഡ്രൈവര്‍ രാജീവൻ എന്നിവര്‍ യുവാവിനെ പിടികൂടിയ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

അറസ്റ്റ് ചെയ്ത അംജിതിനെ ഹോസ്ദുര്‍ഗ്ഗ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button