കോല്‍ക്കത്ത: രാജ്യത്ത് ഏറ്റവും കൂടുതല്‍ ജിഎസ്ടി രജിസ്ട്രേഷന് നടന്നത് പശ്ചിമബംഗാളില്‍. ബംഗാളില്‍നിന്ന് 56,000 ഓളം ഇടപാടുകാരാണ് ഏകീകൃത നികുതി വ്യവസ്ഥയായ ചരക്കുസേവന നികുതിയില്‍ (ജിഎസ്ടി) രജിസ്ട്രേഷന് നടത്തിയത്. കേന്ദ്ര ധനം -കമ്പനികാര്യ സഹമന്ത്രി അര്ജുന് രാം മേഘ്വാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. .11 ദിവസംകൊണ്ട് 13.2 ലക്ഷം ഇടപാടുകാര്‍ രാജ്യത്തുമൊത്തം രജിസ്റ്റര്‍ ചെയ്തെന്നും മന്ത്രി പറഞ്ഞു.
ഈ വര്‍ഷം സാമ്പത്തിക പരിഷ്കരണത്തിന്റെ വര്‍ഷമാണ്. ജിഎസ്ടിയുടെ ശക്തിയും നേട്ടവും പതിയെ ജനങ്ങള്‍ക്കു മനസിലാകും. നികുതി പരിഷ്കരണത്തില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം സര്‍ക്കാര്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി 57,000 കോടി രൂപ ലാഭിക്കാനായി. ഈ വര്‍ഷം രാജ്യത്ത് പുതുതായി 91 ലക്ഷം നികുതി ദായകര്‍ രജിസ്റ്റര്‍ ചെയ്തു. ഇതുവഴി പ്രത്യക്ഷ നികുതി വരുമാനത്തില്‍ 20 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments