ദുബായ്: അടിയന്തര സാഹചര്യങ്ങളില്‍ ദുബായ് പോലീസ് പറന്നെത്തുന്നത് പന്ത്രണ്ട് മിനിറ്റില്‍. ഈവര്‍ഷത്തിലെ രണ്ടാം പാദത്തിലെ കണക്കാണിത്. അടിയന്തര ഘട്ടങ്ങളില്‍ പരമാവധി 11 മിനിറ്റ് 37 സെക്കന്റിനുള്ളില്‍ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ചേരുന്നു. അല്ലാത്ത സാഹചര്യങ്ങളില്‍ പരമാവധി 14 മിനിറ്റ് 48 സെക്കന്റിനുള്ളില്‍ ദുബായ് പോലീസ് സംഭവ സ്ഥലത്ത് എത്തുന്നതായാണ് കണക്ക്.
ഇത്തരത്തിലൊരു നേട്ടം കൈവരിച്ച ദുാബയ് പോലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഓപ്പറേഷന് റൂമിലെ ഉദ്യോഗസ്ഥരെ ദുബായ് പൊലീസിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മരി അഭിനന്ദിച്ചു. വകുപ്പിന്റെ
സ്മാര്‍ട്ട് ആക്സിഡന്റ് റിപ്പോര്‍ട്ടിംഗ് സേവനത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.
Post Your Comments