ന്യൂഡല്‍ഹി: നോട്ട് നിരോധനം കശ്മീരിലെ തീവ്രവാദികള്‍ക്ക് കടുത്ത സമ്മര്‍ദമാണ് സമ്മാനിച്ചിരിക്കുന്നതെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കാശ്മീരിലേക്ക് വരുന്ന എല്ലാ വിദേശ ഫണ്ടുകളും ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഡോക് ലാം വിഷയത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പകരം ഇന്ത്യന്‍ സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
തീവ്രവാദി സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ അശ്രാന്ത പരിശ്രമം നടത്തിയ ജമ്മു കാശ്മീര്‍ പൊലീസിനെ താന്‍ അഭിനനന്ദിക്കുന്നു. കാശ്മീരില്‍ രാജ്യത്തിന് പുറത്ത് നിന്നും വരുന്ന തീവ്രവാദ ഭീഷണിയും മദ്ധ്യ ഇന്ത്യയിലെ തീവ്ര ഇടത് ചിന്താഗതിക്കാരുമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്ബ് ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടലുകള്‍ നടക്കുമ്പോള്‍ സൈന്യത്തിനെതിരെ കല്ലെറിയാന്‍ ആയിരക്കണക്കിന് ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇത്തരക്കാരെ മറയാക്കിയാണ് പലപ്പോഴും തീവ്രവാദികള്‍ രക്ഷപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കല്ലെറിയാനെത്തുന്നവരുടെ എണ്ണം ഇരുപതും മുപ്പതും അമ്പതുമായി കുറഞ്ഞിട്ടുണ്ടെന്നും അരുൺ ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.
Post Your Comments