തൃശൂര്‍: വിനായകന്റെ കുടുംബം രഹസ്യ മൊഴി നല്‍കി. പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചശേഷം ജീവനൊടുക്കിയ വിനായകന്റെ കുടുംബം മജിസ്‌ട്രേറ്റിനു മുന്നിലാണ് രഹസ്യ മൊഴി നല്‍കിയത്. ക്രൈംബ്രാഞ്ച് നിര്‍ദേശ പ്രകാരമാണ് മൊഴി നല്‍കിയത്.
തൃശൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വിനായകന്റെ പിതാവ് കൃഷ്ണന്‍കുട്ടി എത്തി മൊഴി നല്‍കുകയായിരുന്നു. വിനായകന്റെ സുഹൃത്ത് ശരത്ത്, വൈഷ്ണവ് എന്നിവരും മജിസ്‌ട്രേറ്റിനു മൊഴി നല്‍കി.
Post Your Comments