ന്യൂഡൽഹി: ബിഹാറിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ശരത് യാദവിനെ ജെഡിയു രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നു നീക്കി. പാർട്ടി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിനാലാണ് ശരദ് യാദവിനെ തലസ്ഥാനത്ത് നിന്നും നീക്കിയത്. ബിഹാർ പാർട്ടി അധ്യക്ഷൻ ബശിസ്ഥ നരേൻ സിംഗാണ് ഇക്കാര്യം അറിയിച്ചത്. രാമചന്ദ്ര പ്രസാദ് സിംഗിനെയാണ് പുതിയ രാജ്യസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വിശ്വസ്തനാണ് രാമചന്ദ്ര പ്രസാദ്.
നിതീഷ് കുമാർ ബിജെപി പിന്തുണയോടെ വീണ്ടും അധികാരത്തിൽ എത്തിയതിനോട് ശരദ് യാദവിന് വലിയ എതിർപ്പാണ് ഉണ്ടായിരുന്നത്. അതേസമയം രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നു നീക്കിയ നടപടിക്കെതിരെ ശരത് യാദവ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെ കണ്ട് കത്ത് സമർപ്പിച്ചു.
Post Your Comments