കുവൈത്ത് സിറ്റി: കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം കുടില്‍ വ്യവസായം ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് അനുവദിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. കുവൈത്ത് ബിസിനസ് സെന്ററിന്റെ വെബ്‌സൈറ്റ് (www.kbc.gov.kw) വഴി അപേക്ഷ സമര്‍പ്പിക്കാം. വീടുകള്‍ കേന്ദ്രീകരിച്ചു ചെറുകിട വ്യാപാരത്തിലൂടെ സ്വദേശികളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ രൂപംനല്‍കിയതാണു പദ്ധതി.
ഫാഷന്‍ ഡിസൈന്‍, ഹോട്ടല്‍ ബുക്കിങ്, പൂന്തോട്ട പരിചരണസേവനം, സോഫ്റ്റ്വെയര്‍ പ്രോഗ്രാം തുടങ്ങിയവ വീടുകള്‍ കേന്ദ്രീകരിച്ചു തുടങ്ങാവുന്ന സംരംഭങ്ങളില്‍പ്പെടും. 21 വയസ്സില്‍ കുറയാത്ത സ്വദേശികള്‍ക്കാണു ലൈസന്‍സ് നല്‍കുക.
സ്ഥാപനത്തിന്റെ നടത്തിപ്പു സംബന്ധിച്ചു ബന്ധപ്പെട്ട അധികൃതരുടെ പരിശോധനയ്ക്കു വിധേയമായി വര്‍ഷാവര്‍ഷം ലൈസന്‍സ് പുതുക്കണം. ലൈസന്‍സ് ഉടമ താമസിക്കുന്ന കെട്ടിടത്തിലായിരിക്കണം ബിസിനസും. ഒരു വീട്ടില്‍ ഒരു സംരംഭത്തിനുള്ള ലൈസന്‍സ് മാത്രമേ അനുവദിക്കൂ. അപേക്ഷയില്‍ പരാമര്‍ശിക്കപ്പെടുന്ന വീടിന്റെ സാഹചര്യത്തിന് ഒതുങ്ങുന്ന രീതിയിലുള്ള സംരംഭങ്ങള്‍ക്കാകും അനുമതി.
Post Your Comments