തിരുവനന്തപുരം: കേരളാ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമാണ്. ഒട്ടേറെ ടെന്‍ഷന്‍ പിടിച്ച ജോലിക്കിടെ അദ്ദേഹം വീട്ടിലെത്തുമ്പോള്‍ വേറൊരു മനുഷ്യനാണ്. ഔദ്യോഗിക ജീവിതത്തിലെ ടെന്‍ഷനൊന്നും വീട്ടിലില്ല.
ഓയില്‍ പെയിന്റിങ്ങും കവിതയെഴുത്തുമൊക്കെയാണ് പ്രധാന ഹോബി. ഭാര്യ മധുമിതയാണ് അദ്ദേഹത്തിന്റെ ജീവിതരീതികളെക്കുറിച്ച് പങ്കുവെച്ചത്. വീട്ടില്‍ ഒരു ടെന്‍ഷനും കാണിക്കാത്ത ആളാണ് അദ്ദേഹം. എല്ലാത്തിനും സമയം കണ്ടെത്തും. ഔദ്യോഗിക കാര്യങ്ങള്‍ക്കും വീട്ടുകാര്യങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കായി മാറ്റി വയ്ക്കാനും എല്ലാം ടൈംടേബിളില്‍ സമയമുണ്ട്.
ആ തിരക്കുകള്‍ ഞാനും മകനും മനസ്സിലാക്കുന്നു. ഒരിക്കലും പരാതി പറയാറുമില്ല. കേരളത്തിലെ പോലെ ജാതകം നോക്കി തന്നെയായിരുന്നു വിവാഹം. പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ എന്ന കാര്യത്തിലായിരുന്നില്ല കേരളത്തിലേക്ക് വരണമല്ലോ എന്നോര്‍ത്തായിരുന്നു പേടി. ഭാഷ തന്നെ ആയിരുന്നു പ്രശ്‌നം. മലയാളത്തില്‍ 51 അക്ഷരങ്ങള്‍ ഉണ്ടെന്ന് കേട്ടപ്പോള്‍ തന്നെ ഞെട്ടി. ഇപ്പോള്‍ കുറേയൊക്കെ പഠിച്ചെന്നും മധുമിത പറയുന്നു.
സ്റ്റേറ്റ് പോലീസ് ചീഫ് എന്നതിനെക്കാള്‍ സിബിഐ, എന്‍ഐഎ കാലമാണ് എനിക്ക് ടെന്‍ഷന്‍ തന്നത്. ഒരിക്കല്‍ ഏതോ കേസന്വേഷണത്തിന് പോയിട്ട് ഒരുവിവരവുമില്ല. പല ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ആളെ കിട്ടുന്നില്ല. സുഹൃത്തുക്കള്‍ക്കും അറിയില്ല. എനിക്കാകെ പരിഭ്രമമായി. ഒടുവില്‍ ഞാന്‍ അദേഹത്തിന്റെ ചീഫിനെ വിളിച്ചു. പേടിക്കേണ്ട. രണ്ട് ദിവസിത്തിനക്കം തിരിച്ചുവരുമെന്നു പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു.
ഇംഗ്ലീഷില്‍ കവിതയെഴുതും. ഡിസൈന്‍ ചെയ്യും. കേരളാ സാരി ഡിസൈന്‍ ചെയ്യും. ഡിജിപി ഡിസൈന്‍ ചെയ്ത സാരിയും മധുമിത കാണിച്ചുകൊടുത്തു. ബോര്‍ഡറില്‍ മ്യൂറല്‍ പെയിന്റിങിന്റെ ചാരുതയിലുള്ള കസവുസാരി. എന്ത് പ്രശ്‌നം വന്നാലും കൂളാണ് ബെഹ്‌റ. ടെന്‍ഷനടിച്ചിട്ട് എന്തുകാര്യം എന്ന് ചോദിക്കുന്നു, ടെന്‍ഷന്‍ ഒരിക്കലും ഒരു പ്രശ്‌നത്തിനുള്ള ഉത്തരമല്ല. അതു പലപ്പോഴും നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ പോലും തെറ്റിച്ചു കളയും. ഒരു സമയത്ത് ഒറ്റ ചിന്തയാണ് നല്ലത്. പത്തു കാര്യങ്ങള്‍ക്ക് ഒരുമിച്ച് തീരുമാനമെടുക്കാന്‍ ശ്രമിച്ചാല്‍ റിസള്‍ട്ട് ശരിയാകണമെന്നില്ലെന്നും മധുമിത പറയുന്നു.
Post Your Comments