തിരുവനന്തപുരം : ഭരണസംവിധാനങ്ങള്‍ ദുര്‍ബലപ്പെടുന്ന കാഴ്ചയാണ് സമീപകാലത്ത് ഉണ്ടായിട്ടുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സ്ഥാപക ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ കാരണങ്ങളാലും ലെജിസ്ലേറ്ററും എക്‌സിക്യുട്ടീവും ജുഡീഷ്യറിയും ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലും മൂലധന ശക്തികള്‍ പിടിമുറുക്കുകയാണ്. 1990 വരെ പാസാക്കിയിരുന്ന നിയമങ്ങള്‍ ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ളതായിരുന്നു. എന്നാല്‍ അതിനുശേഷം വളരെ കുറച്ചു നിയമങ്ങള്‍ മാത്രമാണ് ഇങ്ങനെ ഉണ്ടായിട്ടുള്ളത്. ബാക്കിയുള്ളവ പഴയ നിയമങ്ങളുടെ ഭേദഗതിയാണ്.
രാജ്യത്ത് ജി.എസ്.ടി നടപ്പിലാക്കിയതുകൊണ്ട് സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments