ന്യൂഡല്‍ഹി: ബി.ജെ.പി എം.പിമാരെ പ്രധാനമന്ത്രി നരേന്ദ്രമോദി ശകാരിച്ചതായി റിപ്പോര്‍ട്ട് . പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ സ്ഥിരമായി മുടക്കം വരുത്തുന്ന ബി.ജെ.പി എം.പിമാരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശകാരിച്ചതായി റിപ്പോര്‍ട്ട്. ഇനിയും ഈ രീതി തുടരുന്നവര്‍ക്ക് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കില്ലെന്ന് മോദി അറിയിച്ചതായും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയില്‍ ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
വ്യക്തികളേക്കാള്‍ വലുതാണ് പാര്‍ട്ടിയെന്ന് പറഞ്ഞ മോദി എന്ത്‌കൊണ്ടാണ് ബി.ജെ.പി എം.പിമാര്‍ പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ എത്താത്തതെന്നും ചോദിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എം.പിമാര്‍ക്ക് പ്രത്യേകം അറിയിപ്പ് നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എം.പിമാര്‍ അവരുടെ ഇഷ്ടത്തിന് പ്രവര്‍ത്തിക്കട്ടെ, 2019ല്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് താന്‍ തീരുമാനിക്കുമെന്നും മോദി പറഞ്ഞു. പാര്‍ട്ടി തലവന്‍ അമിത് ഷായും ഇനി മുതല്‍ സഭയില്‍ കാണുമെന്നും അതിനാല്‍ തന്നെ ബി.ജെ.പി എം.പിമാര്‍ സമ്മേളനം മുടക്കരുതെന്നും മോദി ആവശ്യപ്പെട്ടു. അടുത്തിടെ ദേശീയ പിന്നാക്ക സമുദായ കമ്മീഷന്‍ ബില്ലിലെ ഭേദഗതി ചില ബി.ജെ.പി എം.പിമാര്‍ സഭയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചതെന്നാണ് സൂചന.
Post Your Comments