KeralaLatest NewsNews

ദളിതയായ ഡി.വൈ.എഫ്.ഐ. വനിതാനേതാവിനെ മന്ത്രിയുടെ ഭര്‍ത്താവ് പരസ്യമായി മുഖത്തടിച്ചു: ഒതുക്കിത്തീർക്കാൻ ശ്രമം

തിരുവനന്തപുരം: മന്ത്രിയുടെ ഭര്‍ത്താവ് ദളിത് വിഭാഗത്തില്‍പ്പെട്ട ഡി.വൈ.എഫ്.ഐ. വനിതാനേതാവിന്റെ മുഖത്തടിച്ചു. മട്ടന്നൂര്‍ നഗരസഭയിലെ ഭരണ പ്രമുഖന്‍ കൂടിയാണ് അടിച്ച നേതാവ്. വനിതാനേതാവ് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കു പരാതി നല്‍കി. എന്നാൽ പാർട്ടിയുടെ പ്രതിശ്ചായയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഈ സംഭവം ഒതുക്കിത്തീർക്കാനാണ് ഉന്നതനേതൃത്വത്തിന്റെ നിര്‍ദേശം. പോലീസിൽ പരാതി നൽകരുതെന്നും നിർദേശമുണ്ട്.

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് ദിവസം സി.പി.എമ്മിന്റെ പോളിങ് ഏജന്റായിരുന്ന വനിതാനേതാവും മന്ത്രിയുടെ ഭര്‍ത്താവും തമ്മിലുണ്ടായ തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം. നഗരസഭയിലെ 21-ാം വാര്‍ഡില്‍ സി.പി.എം. സ്ഥാനാര്‍ഥിയുടെ പോളിങ് ഏജന്റായ വനിതാ നേതാവിനാണ് മർദ്ദനമേറ്റത്. ഒരു ഓപ്പണ്‍ വോട്ട് ചെയ്യിക്കാന്‍ പ്രിസൈഡിങ് ഓഫീസര്‍ തയാറാകാതിരുന്നതോടെ വനിതാനേതാവ് വിവരം ഏരിയാ നേതാവായ മന്ത്രി ഭര്‍ത്താവിനെ ധരിപ്പിച്ചു. എന്നാൽ മന്ത്രി ഭർത്താവ് പ്രിസൈഡിങ് ഓഫീസറെ ന്യായീകരിച്ചു.

തുടർന്നുണ്ടായ തർക്കത്തിൽ ആണ് മന്ത്രി ഭർത്താവ് വനിതാനേതാവിന്റെ കരണത്തടിച്ചത്. മര്‍ദനമേറ്റ യുവതി കരഞ്ഞുകൊണ്ട് സ്ഥലം വിട്ടെന്നാണ് റിപ്പോർട്ട്. സി.പി.എമ്മിന്റെയും ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും സജീവപ്രവര്‍ത്തകനായ യുവതിയുടെ ഭർത്താവിന്റെ നിർദ്ദേശ പ്രകാരമാണ് പാർട്ടി സെക്രട്ടറിക്ക് പരാതി നൽകിയത്.സംഭവത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കടുത്ത അതൃപ്തി അറിയിച്ചതായും ആരോപണവിധേയനെ ശാസിച്ചതായും സൂചനയുണ്ട്. എന്നാൽ യുവതി പരാതി നൽകരുതെന്നും സംഭവം പുറത്തറിയരുതെന്നുമാണ് നിർദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button