തിരുവനന്തപുരം: കല്യാണം കഴിഞ്ഞ് വധുവിനെയും വരനെയും ആനയിച്ചു കൊണ്ടുവരുന്ന പരിപാടി ഇന്നും പലയിടങ്ങളിലും തകൃതിയായി നടക്കുന്നുണ്ട്. ഒരുപരിധി കടന്നുള്ള ആഘോഷങ്ങള്‍ പാടില്ലെന്ന് നിയമം പറയുന്നുണ്ടെങ്കിലും പല അഭ്യാസപ്രകടനങ്ങളും നടക്കുന്നുണ്ട്. ഇവിടെ സംഭവിച്ചത് ബോംബ് പ്രയോഗമാണ്.
കല്യാണം കൊഴുപ്പിക്കാന്‍ ബോംബ് പ്രയോഗം നടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കടയില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള നാടന്‍ ബോംബ് വീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പേയാട് അമ്മന്കോവിന് സമീപത്തെ വീട്ടില്‍നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. അരുണ്‍ലാലാണ് അറസ്റ്റിലായത്.
ബോംബുകള്‍ സൂക്ഷിച്ചിരിക്കുന്നവിവരം യുവാവിന്റെ അച്ഛന് പോലീസില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ അരുണ്‍ലാല്‍ സംഭവമറിഞ്ഞ് ഒളിവില്‍ പോയി. പിന്നീടാണ് അറസ്റ്റ് ചെയ്തത്.
Post Your Comments