Latest NewsCinemaMollywoodMovie SongsEntertainment

നട്ടെല്ല് പണയം വെച്ച്‌ മറ്റുള്ളവരെ സുഖിപ്പിക്കുവാന്‍ വേണ്ടി ഒന്നും പറയാറില്ല; വിമര്‍ശനങ്ങള്‍ക്ക് സന്തോഷ്‌ പണ്ഡിറ്റിന്റെ കിടിലന്‍ മറുപടി

കേരളം എങ്ങനെ ഒന്നാമതെത്തുന്നു എന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലെ താരം സന്തോഷ്‌ പണ്ഡിറ്റ്‌ കഴിഞ്ഞ ദിവാസം ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. വികസനവുമായി ബന്ധപ്പെട്ട് കേരളത്തെക്കുറിച്ച്‌ താന്‍ പറഞ്ഞ അഭിപ്രായങ്ങളില്‍ യാതൊരു മാറ്റവുമില്ലെന്ന് സന്തോഷ് പണ്ഡിറ്റ്. തൊഴില്‍, സ്വയം പര്യാപ്തത എന്നിവ അടിസ്ഥാനമാക്കി വിലയിരുത്തുമ്പോള്‍ കേരളം ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പിറകിലാണെന്ന പണ്ഡിറ്റിന്റെ അഭിപ്രായം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അതിനെ തുടര്‍ന്ന് വിശദീകരണവുമായി സന്തോഷ്‌ പണ്ഡിറ്റ്‌ രംഗത്തെത്തിയത്.

പണ്ഡിറ്റിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം

കേരളത്തിന്റെ കഴിഞ്ഞ പത്തിരുപത്തഞ്ച് വര്‍ഷത്തെ അവസ്ഥയെ കുറിച്ച്‌ ഞാനിന്നലെ ഒരു പോസ്റ്റ് ഇട്ടിരുന്നല്ലോ.അതിനെ അനുകൂലിച്ചും പ്രതീകൂലിച്ചും കുറേ കമന്റ്സ് വന്നു. സന്തോഷം… എന്നാല്‍ ഞാന്‍ ആ പോസ്റ്റ് ചില രാഷ്ട്രീയ പാര്‍ട്ടികളെ അനുകൂലിക്കാനും ചിലരെ എതിര്‍ക്കുവാനും പോസ്റ്റ് ചെയ്തത് എന്നു ചിലര്‍ വിലയിരുത്തിയത് വളരെ വലിയ തെറ്റാണ്.

യുവതീ യുവാക്കള്‍ക്ക് പരമാവധി ജോലി കിട്ടുന്നതും അതിനുള്ള സാഹചരൃം ഉണ്ടാകലുമാണ് ഒരു സ്റ്റേറ്റിന്റെ യഥാര്‍ഥ പുരോഗതി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ പോയിന്റെ ഓഫ് വ്യൂവില്‍ ആണ് മറ്റു സ്റ്റേറ്റ്സുമായി കംമ്ബയര്‍ ചെയ്തതും കഴിഞ്ഞ 20 വര്‍ഷത്തെ പുരോഗതി വെച്ച്‌ കേരളത്തിന്് റാങ്ക് 3 നല്കിയതും. ഞാന്‍ മനസ്സിലാക്കുന്നത് വെറ്റ് കോളര്‍ ജോബ് മാത്രമേ ചെയ്യൂ എന്നുള്ള ചിലരുടെ ദുരഭിമാനം ആണ് നാം മാറ്റിയെടുക്കേണ്ടത്. ഭാവിയില്‍ ഇവിടെ ബംഗാളികളും മറ്റും അവകാശ പോരാട്ടത്തിനായ് ബന്ദും ഹര്‍ത്താലും നടത്തിയാല്‍ നാം വിവരം അറിയും. കാര്‍ഷിക മേഖലയിലും നാം മുന്നോട്ട് പോകേണ്ടതുണ്ട്. എന്നും മറ്റു സ്റ്റേറ്റ്സി നെ മാത്രം ആശ്രയിച്ച്‌ ജീവിക്കുന്നത് ഭാവിയില്‍ കുറേ ബുദ്ധിമുട്ടുണ്ടാക്കും.

ഇവിടെ ഉള്ള ഭൂരിഭാഗം മാളുകളും, ഫെയ്മസ് ആയ ബിസിനസ് സംരംഭങ്ങളും ഭൂരിഭാഗം സിനിമയിലെ പ്രൊഡ്യൂസേഴ്സ് അടക്കം പ്രവാസികളാണ്. 1000 കോടിയുടെ സിനിമയുടെ പ്രൊഡ്യൂസര്‍ പ്രവാസിയാണെന്നു തോന്നുന്നു. വിദേശ രാജ്യങ്ങളില്‍ പോയി കഷ്ടപ്പട്ട് ജോലി എടുത്ത് കിട്ടിയ പണമാണ് അവര്‍ ഇതിനായ് ഉപയോഗിക്കുന്നത്… അതുകൊണ്ടാണ് പ്രവാസികളുടെ പണമാണ് കേരളത്തിന്റെ നട്ടെല്ല് എന്നു ഞാന്‍ പറഞ്ഞത്… അതു തെറ്റാണോ ?
ഇവിടെ പൊളിറ്റിക്കല്‍ മര്‍ഡര്‍ നടക്കാറീല്ല? ഇവിടെ ഹര്‍ത്താല്‍ നടക്കുന്നില്ലേ? മദൃവില്പനയും ലോട്ടറി കച്ചവടവും നമ്മുടെ പ്രധാന വരുമാനമല്ലേ? കെഎസ്‌ആര്‍ടിസി അടക്കം പല പൊതു മേഖലാ സ്ഥാപനങ്ങളും കേരളത്തില്‍ വന്‍ നഷ്ടമല്ലേ..വന്‍ ബാദ്ധൃതയല്ലേ? നമ്മള്‍ എല്ലാ കാരൃത്തിലും 100% പെര്‍ഫക്‌ട് ആണോ? നമ്ബര്‍ 1 സ്റ്റേറ്റിനെ ഉപേക്ഷിച്ച്‌ ജോലി ചെയ്യാന്‍ പലരും വിദേശത്തേക്ക് പോകുന്നില്ലേ ? നമ്ബര്‍ 1 സ്റ്റേറ്റിലെ ഭാഷയായ മലയാളം മക്കളെ പഠിപ്പിക്കാതെ എത്ര പേര്‍ മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്നു.

കാരണം കേരളത്തില്‍ നിന്നാല്‍ ജോലി കിട്ടില്ല എന്നും മലയാളം പഠിച്ചിട്ട് കാരൃമില്ല എന്നും ചിന്തിക്കുന്നു. ഡയലോഗില്‍ അല്ല കാരൃം. സ്വന്തം ജീവിതത്തില്‍ കേരളമാണ് 1 എന്നു പ്രൂവ് ചെയ്യൂ. ഞാന്‍ വികാര പരമായല്ല ബുദ്ധിയുടെ തലത്തിലാണ് വിലയിരുത്തിയത്. തൊഴിലില്ലായ്മ ,ഹര്‍ത്താല്‍ എന്നിവ കുറഞ്ഞു കേരളം എന്ന് 50 % എങ്കിലും സെല്‍ഫ് സഫിഷ്യന്റ് ആകുന്നോ അന്നേ ഞാന്‍ റാങ്ക് 1 കൊടുക്കൂ. അങ്ങനെ ആകുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.ഇതൊന്നും ഒരു രാഷ്ടീയ പാര്‍ട്ടികളുടെ പ്രശ്നമല്ല.

ഞാന്‍ ഇന്നലെ പറഞ്ഞ കാരൃങ്ങളില്‍, നിലപാടുകളില്‍ ഉറച്ചു നില്കുന്നു. നട്ടെല്ല് പണയം വെച്ച്‌ മറ്റുള്ളവരെ സുഖിപ്പിക്കുവാന്‍ വേണ്ടി മാത്രം ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുവാന്‍ താല്‍പര്യമില്ല. അയാം സോറി. ഇവിടുത്തെ ചില സാംസ്കാരിക നായകന്മാരെ പോലെ നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മാത്രം അഭിപ്രായം പറഞ്ഞ്, ചിലരെ സുഖിപ്പിച്ച്‌ അവാര്‍ഡ് നേടിയെടുക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. ജനുവരിയിലാണല്ലോ അവാര്‍ഡ് പ്രഖ്യാപനം. പിന്നെ മുഴുവന്‍ വീട്ടിലും കക്കൂസുണ്ട് എന്നു വീമ്ബടിച്ചവര്‍ സമയം കിട്ടുമെങ്കില്‍ വല്ല ട്രൈബര്‍ഏരിയിലെ കോളനികള്‍ സന്ദര്‍ശിച്ചു കമന്റ് ഇടൂ…

ഇനിയും ഇതുപോലെ എന്റെ മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്ന വിഷയങ്ങളില്‍ അഭിപ്രായം പറയും. നിങ്ങള്‍ക്ക് അതിനോട് യോജിക്കാം, വിയോജിക്കാം. മലയാളികള്‍ക്ക് സന്തോഷ് പണ്ഡിറ്റിനെ സ്നഹിക്കാം, അല്ലെന്കില്‍ വെറുക്കാം. പക്ഷേ അവര്‍ക്കൊരിക്കലും അദ്ദേഹത്തെ മറക്കാനോ, അവഗണിക്കാനോ പറ്റില്ല. (വാല്‍ കഷ്ണം….ചുമ്മാ ഒരു െസല്‍ഫി ഇട്ട് , സിനിമ റിലീസ് ചെയ്യുന്ന സമയത്ത് മാത്രം ലൈവില്‍ വന്ന് എന്ടെ സിനിമ കാണൂ എന്നു പറഞ്ഞ് ഫെയിസ്ബുക്ക് ഉപയോഗിക്കുവാന്‍ എനിക്കു താല്‍പരൃമില്ല. പരമാവധി കമന്റ് മറുപടി കൊടുക്കാറുമുണ്ട്. പിന്നെ ലോകത്തിലെ എല്ലാ മനുഷൃന്മാരും നമ്മളെ പോലെ തന്നെ ചിന്തിക്കണം, പ്രവര്‍ത്തിക്കണം എന്നു ആരും വാശി പിടിക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button