തിരുവനന്തപുരം: സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെയും ലാബുകളെയും നിയന്ത്രിക്കുന്നതിനുള്ള ബില്‍ ഉടന്‍ പാസാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. പൊതുജനാഭിപ്രായം ആരാഞ്ഞശേഷം നിയമസഭ ചര്‍ച്ചചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, നിയമം ഉടന്‍ നിലവില്‍വരേണ്ട സാഹചര്യം കണക്കിലെടുത്ത് ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
16-ന് ചേരുന്ന സബ്ജക്ട് കമ്മിറ്റി ബില്‍ പരിശോധിക്കും. ഈ നിയമസഭാ സമ്മേളനത്തില്‍ത്തന്നെ ബില്‍ പാസാക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
ചികിത്സച്ചെലവുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും ആശുപത്രികള്‍ രജിസ്‌ട്രേഷനെടുക്കണമെന്നും വ്യവസ്ഥ ചെയ്യുന്ന ബില്‍ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കും. സര്‍ക്കാര്‍ ആശുപത്രികള്‍ക്കും രജിസ്‌ട്രേഷന്‍ ബാധകമാണ്. സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചാലേ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് രജിസ്‌ട്രേഷന്‍ നിലനിര്‍ത്താനാവൂ.
Post Your Comments