മലപ്പുറം: പഠനനിലവാരത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത യൂണിഫോമുകൾ ഏർപ്പെടുത്തിയ സ്കൂളിനെതിരേ കേസ്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം പാണ്ടിക്കാട് അൽഫറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരേയാണ് നടപടി. സംഭവത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണു കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്.മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, സ്കൂൾ പ്രിൻസിപ്പൽ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ എന്നിവരോടാണ് റിപ്പോര്‍ട്ട് തേടിയത്.
Post Your Comments