Latest NewsCricketNewsSports

ശ്രീശാന്തിന്റെ വിലക്ക് നീക്കിയതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി ബിസിസിഐ

ന്യൂഡല്‍ഹി: ശ്രീശാന്തിന്റെ വിലക്ക് നീക്കിയ കേരള ഹൈക്കോടതിയുടെ സിംഗില്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കുമെന്ന് ബി.സി.സി.ഐ. കോടതി വിധി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും സാധാരണ രീതിയെന്ന പോലെ കേസില്‍ അപ്പീല്‍ നല്‍കുമെന്നും
ബി.സി.സി.ഐയിലെ ഒരു മുതിർന്ന അംഗം വ്യക്തമാക്കുന്നു.

പരാതിക്കാര്‍ക്കെതിരായ ക്രിമിനല്‍ കേസുകളില്‍ തീരുമാനം എടുക്കാനാണ് കോടതിക്കു സാധിക്കുകയെന്നും ബി.സി.സി.ഐ അച്ചടക്ക നടപടികളെ ഇത് ബാധിക്കുകയില്ലെന്നും അദ്ദേഹം അറിയിച്ചു. ഐ.പി.എലിനിടെ ഉണ്ടായ വാതുവയ്പ് കേസില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ശ്രീശാന്തിന്
ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. തുടർന്ന് ശ്രീശാന്ത് ഹൈക്കോടതിയിൽ ഹർജി നൽകുകയും ആജീവനാന്ത വിലക്ക് നീക്കി കൊണ്ട് ഹൈക്കോടതി ഉത്തരവിടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button