സൗദി: വിവാഹിതരാകാന്‍ എത്തുന്നവരോട് പാരിതോഷികം ആവശ്യപ്പെടരുതെന്നു സൗദി നീതിന്യായ മന്ത്രാലയം. പാരിതോഷികം സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിവാഹിതരാകാന്‍ എത്തുന്നവര്‍ക്ക് സഹായ സൗകര്യം ചെയ്ത് കൊടുക്കുന്ന ചില ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെടുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് സൗദി നീതിന്യായ മന്ത്രാലയത്തിന്റെ നടപടി.
വധൂവരന്മാരോടും ബന്ധുക്കളോടും പണമോ മറ്റ് സമ്മാനങ്ങളോ ആവശ്യപ്പെടാന്‍ പാടില്ലെന്ന് സൗദി നീതിന്യായ മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.
ഉദ്യോഗസ്ഥര്‍ കുറിപ്പ് വഴി അവരുടെ ബാങ്ക് അക്കൗണ്ടുകളും മറ്റ് വിവരങ്ങളും വിവാഹിതരാവാന്‍ വരുന്ന വധൂവരന്‍മാര്‍ക്കും ബന്ധുക്കള്‍ക്കും കൈമാറുന്നതാണ് പതിവ്. ഇനിയും ഇത്തരം തെറ്റാവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments