Latest NewsIndia

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തില്‍ വയ്ക്കുന്നു: തുക ഗംഗാനദിയുടെ സംരക്ഷണത്തിനായി

ലേലത്തിന് മുമ്പ് ഇവ ഓണ്‍ലൈനിലും വില്‍പ്പനക്കെത്തിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളും ഉപഹാരങ്ങളും നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് ലേലം ചെയ്യുന്നു. ഡല്‍ഹിയിലാണ് ലേലം നടക്കുക. പ്രധാനമന്ത്രിക്ക് വിവിധ സ്വീകരണങ്ങളില്‍ ലഭിച്ച തലപ്പാവുകള്‍, ഷാളുകള്‍, ചിത്രങ്ങള്‍, പ്രതിമകള്‍ തുടങ്ങിയ 1800-ലേറെ സമ്മാനങ്ങളാണ് ലേലത്തില്‍ വയ്ക്കുന്നത്. അതേസമയം പൊതുജനങ്ങള്‍ക്ക് ഈ സാധങ്ങള്‍ ലേലത്തിലൂടെ സ്വന്തമാക്കാം.

ലേലത്തിന് മുമ്പ് ഇവ ഓണ്‍ലൈനിലും വില്‍പ്പനക്കെത്തിക്കും. മൂന്നു ദിവസമാണ് ഓണ്‍ലൈന്‍ വില്‍പ്പന. ശേഷിക്കുന്ന ഉത്പന്നങ്ങളാകും ഡല്‍ഹിയിലെ ലേലത്തിലുണ്ടാവുക. മിക്കവയ്ക്കും 500 രൂപയായിരിക്കും അടിസ്ഥാനവില. അടുത്ത ദിവസം തന്നെ ലേലം ഉണ്ടാകുമെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മനീഷ് ശര്‍മ്മ പറഞ്ഞു. കൂടാതെ ഇതിലൂടെ സമാഹരിക്കുന്ന പണം ഗംഗാ നദിയുടെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ ഈ വസ്തുക്കള്‍ ഡല്‍ഹിയിലെ നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു. ഇതിനു പിന്നാലെയാണ്
മോദിക്ക് ലഭിച്ച സമ്മാനങ്ങളും വ്യത്യസ്തമായ ഉപഹാരങ്ങളും വില്‍പനയ്ക്കുവെക്കാന്‍ തീരുമാനമെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button