ന്യൂഡല്‍ഹി: മോദിയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലഭിച്ച സമ്മാനങ്ങള്‍ ലേലത്തില്‍ വിറ്റു പോയത് അമ്പരപ്പിക്കുന്ന വിലയില്‍. ലേലത്തില്‍ വച്ചിരുന്ന ഛത്രപതി ശിവാജി മഹാരാജാവിന്റെ ശില്‍പം വിറ്റുപോയത് 22000 രൂപയ്ക്കാണ്. 1000 രൂപ വിലയിട്ട ശില്‍പ്പമാണ് അധിക തുകയ്ക്ക് വിറ്റു പോയത്. അതേസമയം ലേലത്തില്‍ വച്ചിരുന്ന 1,800ലധികം സമ്മാനങ്ങളില്‍ മിക്കതും വലിയ തുകകള്‍ക്കാണ് വിറ്റു പോയത്.
പെയ്ന്റിങ്, പ്രതിമകള്‍, ഷാളുകള്‍, കോട്ടുകള്‍, തലപ്പാവുകള്‍, പരമ്പരാഗത സംഗീതോപകരങ്ങള്‍ തുടങ്ങിയ സമ്മാനങ്ങളാണ് ലേലത്തില്‍ വച്ചത്. ഗൗതംബുദ്ധന്റെ ശില്‍പങ്ങള്‍, ഛായാചിത്രങ്ങള്‍, മോദിയുടെ ചിത്രങ്ങള്‍, മഹാത്മാ ബസ്വേശ്വര പ്രതിമ, സ്വാമി വിവേകാനന്ദന്റെ പ്രതിമ, വെള്ളികൊണ്ടുള്ള ശിവലിംഗ പ്രതിമകള്‍ എന്നിവയാണ് ലേലത്തില്‍ വച്ചിട്ടുള്ളവയില്‍ ഏറ്റവും വിലകൂടിയ സമ്മാനങ്ങള്‍.
സമ്മാനങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം പൂശിയ പ്രതിമയും ഉണ്ട്. സൂറത്തിലെ മാണ്ഡവി നഗര്‍ നഗരസഭ പ്രധാനമന്ത്രിക്ക് സമ്മാനിച്ച രാധയുടേയും കൃഷ്ണന്റേയും പ്രതിമയാണിത്. 4.76 കിലോ ഭാരമുള്ള ഈ പ്രതിമയ്ക്ക് 20,000 രൂപയാണ് വില. അതേസമയം 30,000 രൂപ വിലയിട്ടിരിക്കുന്ന 2.22 കിലോ വെള്ളി പൂശിയ സമ്മാനം ലേലത്തില്‍ ഉണ്ട്. മുന്‍ ബിജെപി എംപി സി നരസിംഹന്‍ ആണ് പ്രധാനമന്ത്രിക്ക് സമ്മാനിച്ച ഈ പ്രതിമയ്ക്ക് 30,000രൂപയാണ് വിലയിട്ടിരിക്കുന്നത്.
സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദില്ലിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിലാണ് ലേലത്തിനുള്ള പ്രദര്‍ശനം നടക്കുന്ന പ്രദര്‍ശനത്തിന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ജനുവരി 28 മുതല്‍ 29 വരെയാണ് ലേലം.
300 രൂപ മുതലാണ് ലേല തുക. കൂടാതെ 29 മുതല്‍ 31 വരെ ഓണ്‍ലൈനിലും ലേലം നടത്തും. 100 മുതല്‍ 30000 രൂപവരെയാണ് ലേല തുക. ഓണ്‍ലൈനില്‍ 29 മുതല്‍ 31 നരെയാണ് ലേലം നടക്കുക
അതേസമയം ലേലത്തിലൂടെ ലഭിക്കുന്ന വരുമാനം ഗംഗാനദി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന നമാമി ഗംഗ എന്ന പദ്ധതിക്കായി ഉപയോഗിക്കുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
Post Your Comments