ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് റാവല്‍പിണ്ടി എക്‌സ്പ്രസ് എന്ന് ആരാധകർ വിളിക്കുന്ന പാക് താരം ഷോയിബ് അക്തര്‍. വിക്കെറ്റെടുത്തതിന് ശേഷമുള്ള തന്റെ പറക്കും ആഘോഷത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് അക്തർ. ജെറ്റ് വിമാനങ്ങളോടുള്ള തന്റെ അടങ്ങാത്ത സ്നേഹമാണ് തന്റെ പറക്കും ആഘോഷത്തിന് പിന്നിലെന്നാണ് അക്തർ പറയുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തനിക്കൊരു ഫൈറ്റര്‍ പൈലറ്റാകാനായിരുന്നു ആഗ്രഹമെന്നും അക്തർ വെളിപ്പെടുത്തുന്നു. പാകിസ്ഥാന്‍ ജെറ്റുകളുടെ ചിത്രവും അദ്ദേഹം ഒരിക്കല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. വീടിന് മുകളില്‍ പറക്കുന്ന ജെറ്റിന്റെ ചിത്രത്തിനൊപ്പം വിമാനത്തിന്റെ ശബ്ദം എന്നെ കുട്ടികളെ പോലെ ഉന്മത്തനാക്കുന്നു എന്നായിരുന്നു അന്ന് ട്വീറ്റ്.
Post Your Comments