സൗദി അറേബ്യ: സൗദിയുടെ പുതിയ തീരുമാനം ഇന്ത്യക്ക് തിരിച്ചടിയാകാന്‍ സാധ്യത. സൗദി ഇന്ത്യക്കു നല്‍കുന്ന ക്രൂഡ് ഓയിലില്‍ കുറവു വരുത്തുന്നായി തീരുമാനിച്ചതായാണ് വിവരം. നിലവില്‍ ഇന്ത്യക്കു ലഭിക്കുന്ന ക്വാട്ടയില്‍ പത്തു ശതമാനം വരെ കുറവു വരുത്താനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കയറ്റുമതി കുറക്കുന്നത്. അടുത്ത മാസം ഇത് പ്രാബല്യത്തില്‍ വരും.
ഇന്ത്യക്കു പുറമെ ഏഷ്യയിലും കിഴക്കനേഷ്യയിലും ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്കുളള എണ്ണ വിഹിതത്തിലും കുറവു വരുത്തും. എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഒപെക് ഉല്‍പാദനം നിയന്ത്രിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കയറ്റുമതിയില്‍ കുറവു വരുത്തുന്നത്.
പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കുളള വിഹിതം സൗദി അറേബ്യ കഴിഞ്ഞ ഏതാനും മാസങ്ങളായി കുറച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കുളള ക്രൂഡ് ഓയില്‍ കയറ്റുമതി കുറച്ചിരുന്നില്ല. അടുത്ത മാസം മുതല്‍ ഇന്ത്യയിലേക്കുളള ക്രൂഡ് ഓയില്‍ കയറ്റുമതി 10 ശതമാനം കുറക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Post Your Comments