Latest NewsNewsIndia

ഇന്റര്‍നെറ്റ് ആര്‍ക്കൈവ് സംവിധാനം ബ്ലോക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്റര്‍നെറ്റ് ആര്‍ക്കൈവ് സംവിധാനം അപ്രതീക്ഷിതമായി ബ്ലോക്ക് ചെയ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. 30,000 കോടിയില്‍ അധികം വെബ്‌സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളുടെ വലിയ ശേഖരമുള്ള ഇന്റര്‍നെറ്റ് ആര്‍ക്കൈവ് വേബാക്ക് മെഷീനാണ് രാജ്യത്തെ വിവിധ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ബ്ലോക്ക് ചെയ്തത്.

വിവിധ വെബ്‌സൈറ്റുകളില്‍ നിന്നുള്ള ഒരോ ദിവസത്തേയും വിവരങ്ങള്‍ ശേഖരിച്ചുവെയ്ക്കുകയും ആ വിവരങ്ങള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കാണാന്‍ കഴിയുകയും ചെയ്യുന്ന സൗജന്യ ഓണ്‍ലൈന്‍ ലൈബ്രറിയാണ് വേ ബാക്ക് മെഷിന്‍. വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം പിന്‍വലിച്ച വിവരങ്ങള്‍ പോലും അതാത് തീയ്യതികളില്‍ ഇന്റര്‍നെറ്റ് ആര്‍ക്കൈവില്‍ ലഭ്യമാണ്.

ഏതെല്ലാം നെറ്റ് വര്‍ക്കുകളാണ് ആര്‍ക്കൈവ് സംവിധാനം ബ്ലോക്ക് ചെയ്തതെന്ന് വ്യക്തമല്ല. സംഭവം സര്‍ക്കാര്‍ തലത്തിലുള്ള എന്തെങ്കിലും തീരുമാനത്തിന്റെ ഭാഗമാവാനിടയുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്. എങ്കിലും ഇതേ കുറിച്ച് സര്‍ക്കാരില്‍ നിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. വോഡഫോണിന്റെയും റിലയന്‍സ് ജിയോയുടേയും ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്കില്‍ വേബാക്ക് ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നില്ലെന്നും ടെക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും മറ്റു വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കപ്പെടുന്ന വാര്‍ത്തകളുടെയും മറ്റ് വിവരങ്ങളുടെയും വലിയൊരു ലൈബ്രറിയായും വേബാക്ക് മെഷീന്‍ ഉപയോഗിച്ചു വരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button