നേപ്പാള്‍: ആര്‍ത്തവ സമയത്ത് സ്ത്രീകളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടതില്ലെന്ന് നേപ്പാള്‍ സര്‍ക്കാര്‍. സ്ത്രീകളെ പുറത്താക്കിയാല്‍ അത് ക്രിമിനല്‍ കുറ്റമാണെന്നും നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇനി അത്തരത്തിലെ സംഭവം ഇനി ഉണ്ടാവരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.
നൂറ്റാണ്ടുകളായി നേപ്പാളിലെ ഹൈന്ദവ സമൂഹം പിന്തുടര്‍ന്ന് വന്ന അനാചാരങ്ങളെയാണ് ഇതിലൂടെ സര്‍ക്കാര്‍ തുടച്ചുനീക്കിയത്. സുപ്രീംകോടതി ഇത്തരം അനാചാരങ്ങള്‍ വിലക്കിയിരുന്നെങ്കിലും ചില സമുദായങ്ങള്‍ക്കിടയില്‍ ഇപ്പോഴും ഈ ആചാരം നിലനിന്നിരുന്നു. ഈ മാസം 17 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
പുതിയ നിയമം പാസാക്കുന്നതോടെ നേപ്പാളിലെ ചില സമുദായങ്ങളില്‍ നിലനിന്നിരുന്ന ചൗപദി (ആര്‍ത്തവ സമയങ്ങളില്‍ പെണ്‍കുട്ടികളെ വീട്ടില്‍ നിന്നും പുറത്താക്കി മറ്റൊരു ഷെഡ്ഡില്‍ താമസിപ്പിക്കുന്ന രീതി) സമ്പ്രദായം പിന്തുടരുന്നവരെ ക്രിമിനല്‍ കുറ്റവാളികളായി കണക്കാക്കുമെന്നും പാര്‍ലമെന്റ് അറിയിച്ചു. കൂടാതെ, ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികളെ വീട്ടില്‍ നിന്നും പുറത്താക്കുന്നത് മൂന്ന് മാസം വരെ ശിക്ഷയും 3000 പിഴയും ലഭിക്കുന്ന കുറ്റമാണ്.
Post Your Comments