കുവൈത്ത് സിറ്റി: സ്വകാര്യ ആശുപത്രികളെ ചികിത്സാ നിരക്കുകള്‍ ഏകീകരിക്കാനുള്ള നീക്കവുമായി കുവൈത്ത് രംഗത്ത്. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ നിരക്ക് വര്‍ധനയ്ക്കു പിന്നാലെയാണ് കുവൈത്തിന്റെ ഈ നീക്കം. ചികിത്സയ്ക്കായി ഈടാക്കാവുന്ന കുറഞ്ഞനിരക്ക് തയാറാക്കാന്‍ സ്വകാര്യ ആശുപത്രികളുടെ ഉടമകളുടെ സംഘടനയായ പ്രൈവറ്റ് മെഡിക്കല്‍ ഇന്സ്റ്റിറ്റിയൂഷന് ഓണേഴ്സ് യൂണിയന് തയാറെടുക്കുന്നതായി പ്രസിഡന്റ് ഡോ. ആദില്‍ അഷ്കനാനി അറിയിച്ചു. ഇതിലൂടെ സ്വകാര്യ മേഖലയില്‍ ചികിത്സാ ഫീസുമായി ബന്ധപ്പെട്ടു നിലവിലുള്ള ക്രമക്കേടുകള്‍ ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷയെന്നു ഡോ. ആദില്‍ അഷ്കനാനി പറഞ്ഞു.
ഓരോ സേവനത്തിനും പ്രത്യേക കോഡ് രൂപപ്പെടുത്തി എല്ലായിടത്തും തുല്യമായ നിരക്ക് എന്നതാണ് ലക്ഷ്യം. പ്രസ്തുത നിരക്കില്‍ ഇളവ് നല്കാന് അനുവദിക്കില്ല.പൊതുമേഖലയിലെ ചികിത്സാ ഫീസ് വര്‍ധന സ്വകാര്യമേഖലയുമായുള്ള മത്സര സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൊതുമേഖലയില്‍ ചികിത്സാ ഫീസ് വര്‍ധിപ്പിച്ച നടപടി പാര്‍ലമെന്റ് പുനഃപരിശോധിക്കുന്നതിനുള്ള സാധ്യതയും വര്‍ധിച്ചു. ആരോഗ്യമന്ത്രി ഡോ. ജമാല്‍ അല്‍ ഹര്‍ബിയാണ് ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുംവിധം ചികിത്സാനിരക്ക് വര്‍ധന പ്രഖ്യാപിച്ചത്.
Post Your Comments