കരുനാഗപ്പള്ളി: ദേശീയചിഹ്നത്തെ അപമാനിച്ചതിന് നാല് ഡി.വൈ.എഫ്.ഐ. നേതാക്കള്‍ക്കെതിരേ കരുനാഗപ്പള്ളി പോലീസ് കേസെടുത്തു.
യുവമോര്‍ച്ച നല്കിയ പരാതിയിന്മേലാണ് കേസ്.
ഓഗസ്റ്റ് 15ന് നടത്തുന്ന യുവജന പ്രതിരോധത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ഫ്ളക്സ്ബോര്ഡിലാണ് ദേശീയചിഹ്നമായ അശോകചക്രത്തെ അപമാനിക്കുന്ന രീതിയില്‍ ചിത്രമുള്ളത്. ദേശീയചിഹ്നത്തിലെ സിംഹത്തിന്റെ തലയ്ക്കുപകരം കാളകളുടെയും കാലുകളില്‍ ട്രൗസര്‍ ധരിച്ച രീതിയുമാണ് ചിത്രത്തിലുള്ളത്. ഡി.വൈ.എഫ്.ഐ. കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി ഭാരവാഹി ടി.ആര്. ശ്രീനാഥ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേയാണ് കേസ്.
Post Your Comments