
ചെമ്പേരി(കണ്ണൂർ): വീട്ടുപറമ്പിൽ കൃഷിപ്പണിയിലേർപ്പെട്ടിരുന്ന ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. ബുധനാഴ്ച വൈകുന്നേരം മൂന്നോടെയാണ് സംഭവം നടന്നത്.
ഏരുവേശി പഞ്ചായത്തിൽപ്പെട്ട ഏറ്റുപാറയ്ക്കടുത്ത് കോട്ടക്കുന്ന് കുഴിക്കാട്ടുമലയിലെ ചക്കാങ്കൽ അഗസ്റ്റിൻ (ജോണി-53) ആണ് മരിച്ചത്.
ജോണിയുടെ പറമ്പിലൂടെയാണ് അയൽവാസിയുടെ വീട്ടിലേക്കുള്ള വൈദ്യുതി ലൈൻ വലിച്ചിരുന്നത്. അയൽവാസി താമസം മാറിയതോടെ ആൾത്താമസമില്ലാതായ വീട്ടിലേക്കുള്ള വൈദ്യുതിബന്ധം ഒഴിവാക്കിരുന്നു. പക്ഷേ അധികൃതർ ലൈനിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നില്ല.
വീട്ടുപറമ്പിൽ കൃഷിപ്പണിയിലേർപ്പെട്ടിരുന്ന ജോണിയുടെ കൈവശമുണ്ടായിരുന്ന ഇരുമ്പപ്പിടിയുള്ള തൂമ്പ കാടുകൾക്കിടയിൽ പൊട്ടിവീണുകിടന്ന ലൈൻ കന്പിയിൽ അബദ്ധത്തിൽ തട്ടിയാണ് ഷോക്കേറ്റത്.
Post Your Comments