KeralaLatest NewsNews

വിളപ്പിൽശാല പീഡനം: അന്വേഷണം സീരിയൽ മേഖലയിലേക്കും: ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

മലയിൻകീഴ്: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അൻപതോളം പേർ കുടുങ്ങുമെന്നു സൂചന. സീരിയൽ മേഖലയിലുള്ളവർക്കും പങ്കുള്ളതായി പൊലീസിന് വ്യക്തമായ തെളിവു ലഭിച്ചു. പ്രധാന പ്രതികളായ ശ്രീകലയും ഷാഹിത ബീവിയും രണ്ടു വർഷത്തിലേറെയായി പെൺകുട്ടിയെ ഉപയോഗിച്ചു പണം സമ്പാദിച്ചതായി പൊലീസ് കണ്ടെത്തി. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പലസ്ഥലങ്ങളിലും എത്തിച്ചു പീഡനം നടത്തിയതായി കണ്ടെത്തി.

ഏഴുമാസം ഗർഭിണിയാണെന്നും കാമുകനായ വിഷ്ണുസാഗറിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു വിളപ്പിൽശാല പൊലീസിൽ പീഡനത്തിനിരയായ പെൺകുട്ടി ആഴ്ചകൾക്കു മുൻപ് പരാതി നൽകിയതോടെയാണു ഞെട്ടിപ്പിക്കുന്ന പീഡനത്തിന്റ ചുരുളഴിയുന്നത്.കുട്ടിക്കു പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റി വനിതാ എസ്ഐയുടെ സാന്നിധ്യത്തിൽ കൗൺസലിങ് നടത്തിയതോടെ വർഷങ്ങളായി പലരും പീഡിപ്പിക്കുകയാണെന്നു വെളിപ്പെട്ടു.തുടർന്നുള്ള അന്വേഷണത്തിലാണ് പെൺവാണിഭ റാക്കറ്റിലെ പ്രധാനികളും കാമുകനും കുടുങ്ങിയത്.

പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെ കാമുകനായ വിഷ്ണുസാഗർ ഒഴിഞ്ഞുമാറി. തുടർന്നാണ് കുട്ടി പരാതിയുമായി സ്റ്റേഷനിലെത്തിയത്.വിഷ്ണുവിനെ ചോദ്യം ചെയ്യുന്നതിനിടെ അന്വേഷണം കൂടുതൽ പേരിലെത്തി. കുടുങ്ങുമെന്നറിഞ്ഞ സംഘം വിഷ്ണുവിന്റെ മാത്രം പേരിൽ കുറ്റം ചാർത്താനൊരുങ്ങി.എന്നാൽ കാമുകനെ മുൻനിർത്തി മറ്റുള്ളവർക്കായി പൊലീസ് വലവിരിച്ചു. പെൺകുട്ടിയെ കൗൺസലിങ്ങിനും വിധേയമാക്കിയതോടെ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചു.

കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ശ്രീകല എന്ന സ്ത്രീയായിരുന്നു പെൺകുട്ടിയെ പലർക്കും കാഴ്ചവെച്ചത്.മലയിൻകീഴ്, നെടുമങ്ങാട്, നെയ്യാറ്റിൻകര, വിളപ്പിൽ, നഗരത്തിലെ വിവിധയിടങ്ങൾ എന്നിവിടങ്ങളിലൊക്കെ കുട്ടിയെ ഇവർ കാഴ്ചവെച്ചിരുന്നു. ഇവർക്കൊപ്പം ഷാഹിദ ബീവി എന്ന സ്ത്രീയും കൂടുകയും കുട്ടിയെ പലർക്കും കാഴ്ചവെക്കാൻ കൂട്ട് നിൽക്കുകയുമായിരുന്നു.ഓട്ടോഡ്രൈവറായ സദാശിവനാണ് പല സ്ഥലങ്ങളിൽ ഇവരെ എത്തിച്ചത്. ഇതിന്റെ മറവിൽ സുമേഷും സദാശിവനും പലതവണ പീഡിപ്പിച്ചു.

പോലീസ് അന്വേഷണത്തിൽ പ്രതികളായ മലയിൻകീഴ് വാടകയ്ക്കു താമസിക്കുന്ന വിളപ്പിൽശാല സ്വദേശി ശ്രീകല(40), അരുവിപ്പാറ സനൂജ മൻസിലിൽ ഷാഹിത ബീവി(45), മാറനല്ലൂർ ചീനിവിള കിഴക്കുംകരപുത്തൻ വീട്ടിൽ സദാശിവൻ(64), വെള്ളനാട് സ്വദേശി സുമേഷ്(26), വിളപ്പിൽശാല തുരുത്തുംമൂല ലക്ഷ്മി നിവാസിൽ കണ്ണൻ എന്ന വിഷ്ണു സാഗർ (28 ) തുടങ്ങിയവർ അറസ്റ്റിലാകുകയായിരുന്നു. തുടർന്ന് പെൺകുട്ടിക്ക് ഭീഷണിയുള്ളതിനാൽ പെൺകുട്ടിയെ പൊലീസ് നിർഭയയിലേക്കു മാറ്റി.സംഭവത്തിൽ സ്ത്രീകളടക്കം ചിലർ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button