തിരുവനന്തപുരം: അന്തരിച്ച എന്‍.സി.പി സംസ്ഥാനാധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ മരണത്തിന് പിന്നില്‍ പുതിയ ആരോപണങ്ങൾ ഉയരുന്നു. ഉഴവൂര്‍ വിജയന് മരിക്കുന്നതിന് രണ്ടു ദിവസം മുൻപു പാര്‍ട്ടിയുടെ ഒരു ഉന്നത നേതാവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ആണ് പുതിയ ആരോപണം. ഈ ഫോൺ വന്നതിനു പിന്നാലെയാണ് ഉഴവൂര്‍ വിജയന് കുഴഞ്ഞുവീണതെന്ന് അദ്ദേഹത്തിന്റെ സന്തതസഹചാരി പറയുന്നു.
ഉഴവൂരിന്റെ മരണം സംബന്ധിച്ച കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന് പാര്‍ട്ടിയില്‍ നിന്നും തന്നെ ഇപ്പോൾ ആവശ്യമുയർന്നിരിക്കുകയാണ്. ഈ നേതാവടക്കം പാര്‍ട്ടിയിലെ പല നേതാക്കളില്‍ നിന്നും ഉഴവൂര്‍ വിജയന് സമര്‍ദമുണ്ടായിരുന്നതായും ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കടുത്ത മാനസിക സംഘര്‍ഷമുണ്ടായിരുന്നതായി നേരത്തെ വാര്‍ത്ത പ്രചരിച്ചിരുന്നു.
ഇതിനിടെ മറ്റൊരു എന്‍.സി.പി നേതാവിനോട് ഈ നേതാവ് കൊലവിളി നടത്തുന്നതിന്റെ ഫോണ്‍ സംഭാഷണം ഒരു സ്വകാര്യ ചാനൽ പുറത്തു വിട്ടതായും റിപ്പോർട്ട് ഉണ്ട്. പുറത്ത് വിട്ട സംഭാഷണം നടന്നതായി ഫോണിന്റെ അങ്ങേത്തലയ്ക്കൽ ഉണ്ടായിരുന്ന ആളും സമ്മതിച്ചു. ഫോണിൽ ഉഴവൂർ വിജയനെതിരെ രൂക്ഷമായ ഭാഷയിൽ ആയിരുന്നു സംസാരം.
Post Your Comments