കാട്ടാക്കട : കോടതി ഉത്തരവ് മൂലം വീട് നഷ്ടപ്പെട്ട കുടുംബത്തിന് ബി ജെ പി സഹായത്തിന്. കിള്ളി മേച്ചിറ സ്വദേശിനി കുമാരിക്കും കുടുംബത്തിനുമാണ് ബി ജെ പി വാടക വീട് തരപ്പെടുത്തി നല്‍കിയത്. രണ്ടു മാസം മുന്‍പാണ് ഇവര്‍ താമസിച്ചിരുന്ന വീട് മണ്ണുമാന്തി കൊണ്ട് ഇടിച്ചുനിരത്തിയത്.
ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കുടുംബത്തിനു നീതി ലഭ്യമാക്കനമെന്നാവശ്യപ്പെട്ട് മണ്ഡലത്തിലുടനീളം ബി ജെ പി ദേശിയ സമിതി അംഗം പി കെ കൃഷ്ണ ദാസിന്റെ നേതൃത്വത്തില്‍ പ്രചാരണ ജാഥയും സംഘടിപ്പിച്ചു.
കുടിയിറക്കപ്പെട്ടപ്പോള്‍ വില്ലേജ് ഓഫീസില്‍ എത്തപ്പെട്ടത് കുടുംബത്തെ അറസ്റ്റ് ചെയ്ത് അഗതി മന്ദിരത്തിലേക്ക് മാറ്റി. ഇവിടെ നിന്ന് പുറത്തിറങ്ങിയ കുടുംബം ബന്ധുവീട്ടിലാണ് കഴിഞ്ഞിരുന്നത്. തുടര്‍ന്നാണ് പാര്‍ട്ടി ഇടപെട്ടു വാടകയ്ക്ക് വീട് ലഭ്യമാക്കിയത്.
Post Your Comments