ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ ‘ചൈന’ പ്രേമം കുറയുന്നതായി പഠന റിപ്പോര്‍ട്ട്. ഇന്ത്യയ്ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈനയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ വന്‍ തിരിച്ചടി നേരിടുകയാണ്. ലോക്കല്‍ സര്‍ക്കിള്‍ സോഷ്യല്‍ മീഡിയ കമ്മ്യൂണിറ്റി നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. ചൈനയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. നിലവാരം കുറഞ്ഞ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് പകരം സ്വദേശി ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ സോഷ്യല്‍മീഡിയകളിലൂടെയും ക്യാംപയിന്‍ നടക്കുന്നുണ്ട്.
ഭൂരിഭാഗം ഇന്ത്യക്കാരും തങ്ങളുടെ രാജ്യത്തിന്റെ ഉല്‍പന്നങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്നതായി സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകളും വെളിപ്പെടുത്തി. ഉല്‍പ്പന്നം വാങ്ങുന്നതിന് മുന്‍പ് ചൈന സാദനം ആണോ എന്ന് ഭൂരിഭാഗം ഉപഭോക്താക്കളും ചോതിക്കുന്നതയും റിപ്പോര്‍ട്ടിലുണ്ട്. ചൈനീസ് നിര്‍മിത വസ്തുക്കള്‍ മികച്ചതാണെന്ന് പറയുന്നവര്‍ കേവലം 17 ശതമാനം മാത്രമാണ്.ചൈനീസ് ഉല്‍പന്നങ്ങളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് മൊബൈലുകളും ഇലക്‌ട്രോണിക് വസ്തുക്കളുമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments