Latest NewsNewsInternationalGulf

സെപ്റ്റംബര്‍ ഒന്നുമുതല്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കും നിതാഖാത്ത്

റിയാദ്: സെപ്റ്റംബര്‍ ഒന്നുമുതല്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കും നിതാഖാത്ത് നിര്‍ബന്ധമാക്കുന്നു. അഞ്ചു മുതല്‍ ഒന്‍പതു വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണു പുതുതായി നിതാഖാത്ത് നടപ്പാക്കുന്നത്.സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി. ഇതു വഴി കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ലഭിക്കുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് നടപടി. ഒന്നുമുതല്‍ നാലുവരെ ജീവനക്കാരുള്ള വളരെ ചെറിയ സ്ഥാപനങ്ങളെ നിതാഖാത്തില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല.

നിതാഖാത്തിലൂടെ ഇതു വരെ സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണം 18 ലക്ഷത്തിലധികമായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്ഥാപനങ്ങളെ മൂന്നായി തിരിച്ചാണ് നിതാഖത്ത് നടപ്പാക്കുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, പ്ലാറ്റിനം എന്നീ വിഭാഗങ്ങളായി തരം തിരിച്ചാണ് നിതാഖത്ത് നടപ്പാക്കുന്നത്. ഇതു നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

ചുവപ്പ് സ്ഥാപനങ്ങള്‍ക്കു തൊഴില്‍ മന്ത്രാലയത്തില്‍നിന്നു സേവനങ്ങളൊന്നും ലഭിക്കില്ല. ഇത്തരം സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളെ തൊഴിലുടമയുടെ അനുമതി കൂടാതെ സ്പോണ്‍സര്‍ഷിപ്പ് മാറാനും അനുവദിക്കും. മഞ്ഞ വിഭാഗം സ്ഥാപനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. പച്ച, പ്ലാറ്റിനം സ്ഥാപനങ്ങള്‍ക്കു പുതിയ തൊഴില്‍വീസ അടക്കമുള്ള പ്രോത്സാഹനങ്ങള്‍ മന്ത്രാലയത്തില്‍നിന്നു ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button