Latest NewsIndia

ജീവനൊടുക്കാന്‍ ട്രെയിനുമുന്നില്‍ ചാടിയ യുവാവിന്റെ കാലുകള്‍ നഷ്ടപ്പെട്ടു: കാമുകിക്ക് ഗുരുതര പരിക്ക്

ന്യൂഡല്‍ഹി: പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച 22കാരനും 12 കാരിയും നേരെ പോയത് റെയില്‍വെ പാളത്തിലാണ്. ട്രെയിന് മുന്നില്‍ ചാടിയ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. യുവാവിന്റെ കാലുകള്‍ നഷ്ടപ്പെട്ടു. കാമുകിക്ക് ഗുരുതര പരിക്കുണ്ട്.

ഡല്‍ഹിയില്‍ നരേലയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. പന്ത്രണ്ടു വയസുകാരിയുമായി 22 കാരനായ യുവാവ് കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലാണ്. ഇരുവരുടേയും ബന്ധം പെണ്‍കുട്ടിയുടെ വീട്ടിലറിഞ്ഞതോടെ ശക്തമായി എതിര്‍ത്തു. രണ്ടുപേരെയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ആത്മത്യയിലേക്ക് തിരിഞ്ഞത്.

മിനിട്ടുകളോളം റെയില്‍വേ ട്രാക്കിലൂടെ നടന്ന ശേഷമാണ് ഇരുവരും ട്രെയിന് മുന്നിലേക്ക് എടുത്തുചാടിയത്. മരണത്തെക്കുറിച്ച് തനിക്ക് യാതൊരു ഭയവുമുണ്ടായിരുന്നില്ലെന്ന് യുവാവ് പറയുന്നു. എളുപ്പത്തില്‍ മരിക്കണമെന്നാണ് തങ്ങള്‍ രണ്ടു പേരും ആഗ്രഹിച്ചത്. ട്രെയിന്‍ വരുന്നതിന് സെക്കന്റുകള്‍ക്ക് മുന്‍പ് പെണ്‍കുട്ടി ട്രാക്കില്‍ കിടന്നു. ഇതിനിടെ തന്റെ കാല്‍ ട്രാക്കില്‍ കുടുങ്ങിയെന്നും ട്രെയിന്‍ വന്നതോടെ മുട്ടിന് താഴെ അറ്റു പോകുകയായിരുന്നുവെന്നും യുവാവ് പൊലീസിനോട് വ്യക്തമാക്കി.

ബോധം തെളിയുമ്പോള്‍ ആശുപത്രിയിലായിരുന്നു. കാലുകള്‍ നഷ്ടപ്പെട്ടിട്ട് തനിക്ക് ജീവിക്കേണ്ടെന്നും യുവാവ് പറഞ്ഞു. സംഭവത്തിന് ദൃക്സാക്ഷികളായവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button