Latest NewsNewsInternationalGulf

ഇവിടെ ഉറങ്ങിയാല്‍ പിഴയുമായി ദുബൈ

ദുബൈ: ദുബൈ നിരത്തുകളിലെ സ്മാര്‍ട് ഷെല്‍ട്ടറുകളില്‍ ഉറങ്ങുന്നവര്‍ക്ക് പിഴ നല്‍കാനുള്ള തീരുമാനവുമായി ദുബൈ. ഇതിന്റെ ഭാഗമായി റാഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി, നിയമ ലംഘനം നടത്തുന്ന യാത്രക്കാരെ പിടികൂടുന്നതിനുള്ള നീക്കം തുടങ്ങി. ഇതിനുള്ള ക്യാമ്പയിന്‍ ആരംഭിച്ചു.

പൊതു ഗതാഗതത്തിന്റെ സുഗമമായ നടത്തിപ്പിനായി ആര്‍ ടി എ ഒരുക്കിയ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ
ക്യാമ്പയിന്‍ ആരംഭിച്ചത് മുതല്‍ 61 ലംഘനങ്ങളാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു.

പൊതു സൗകര്യങ്ങള്‍ക്ക് ഭംഗം വരുത്തുന്ന വിധത്തില്‍ കേടുപാടുകള്‍ വരുത്തുക, മാലിന്യങ്ങള്‍ വലിച്ചെറിയുക, സ്മാര്‍ട് ഷെല്‍ട്ടറുകളില്‍ ഭക്ഷണ പാനീയങ്ങള്‍ കഴിക്കുക, അനധികൃതമായി ഷെല്‍ട്ടറുകളില്‍ പരസ്യം പതിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് ആര്‍ ടി എയുടെ പ്രത്യേക പരിശോധക സംഘം കുറ്റക്കാര്‍ക്ക് പിഴചുമത്തിയിട്ടുണ്ടെന്ന് ആര്‍ ടി എ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സിക്ക് കീഴിലെ ട്രാന്‍സ്‌പോര്‍ട് ആക്ടിവിറ്റീസ് മോണിറ്ററിംഗ് ഡയറക്ടര്‍ അബ്ദുല്ല അല്‍ മഹ്രി പറഞ്ഞു.

പൊതു നിരത്തുകളില്‍ പുക വലിച്ചതിനും പൊതുവാഹനങ്ങളില്‍ കാല്‍ കയറ്റി വെച്ചതിനും അധികൃതര്‍ പിഴ ഈടാക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button