
ന്യൂഡല്‍ഹി: സ്‌പെഷല്‍ 26 മോഡലില്‍ മോഷണം. മൂന്നംഗ സംഘം പിടിലായി. ബോളിവുഡ് സിനിമാ സ്‌റ്റൈലിലാണ് മോഷണം നടന്നത്. ഡല്‍ഹിയിലാണ് സംഭവം. കരോള്‍ ബാഗിലെ ഒരു ജ്വല്ലറി ഷോപ്പുടമയുടെ വീട്ടിലാണ് മോഷണം നടന്നത്. ഗുണ്ടാനേതാവ് നീരജ് ബവാനിയയുമായി ബന്ധം പുലര്‍ത്തുന്നവര്‍ സിബിഐ, ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് മോഷണത്തിന് ശ്രമിച്ചത്.
കുടുംബാംഗങ്ങളെ തോക്ക് കാണിച്ച് നിര്‍ത്തി ആഭരണങ്ങളും രേഖകളും കവര്‍ന്നു. ഇതിനിടെ വീടിന്റെ രണ്ടാം നിലയിലുണ്ടായിരുന്ന ഒരു യുവതി ബഹളം കൂട്ടിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഒടിക്കൂടി. ഇതോടെ ആളുകള്‍ എത്തി. എന്നാല്‍, കള്ളന്മാര്‍ ഓടിരക്ഷപ്പെട്ടു. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
Post Your Comments