
കൊച്ചി: മതിപരിവര്‍ത്തനം നടത്തിയ യുവതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടതില്‍ പ്രതിഷേധിച്ച് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ കേസിൽ തിരിച്ചറിയാൻ കഴിയുന്നവരെ തേടി പോലീസ്. കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ കേസ് എടുക്കാന്‍ കോടതി ആവശ്യപ്പെട്ട പ്രകാരം പോലീസ് ഇവരെ തേടിയിറങ്ങിക്കഴിഞ്ഞു. ഇതുവരെ 17 പേര് അറസ്റ്റിലായി. കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 14 പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഇന്നലെ മൂന്നു പേരെ കൂടി കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മെയ് 29ന് നടത്തിയ മാര്‍ച്ചില്‍ ജഡ്ജിമാര്‍ക്കെതിരെ ഭീഷണി മുഴക്കുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ് നടക്കുന്നത്. അസി. കമ്മിഷണര്‍ കെ. ലാല്‍ജി, സി.ഐ പി.എം. വര്‍ഗീസ്, എസ്.ഐ ജോസഫ് സാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസ് അന്വേഷണം നടത്തുന്നത്. ഇന്നലെ എസ്.ഡി.പി.ഐ പ്രവർത്തകരായ അമീന്‍ മൊയ്തീന്‍, നൗഫാന്‍ മൊയ്തീന്‍ , നിയാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments