ന്യൂഡല്‍ഹി: 500, 2000 രൂപാ നോട്ടുകള്‍ അച്ചടിച്ചതില്‍ അഴിമതിയെന്ന് കോണ്‍ഗ്രസ്. രാജ്യസഭയിലാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇക്കാര്യം ഉന്നയിച്ചത്. ശൂന്യവേളയില്‍ കോണ്‍ഗ്രസ് അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലാണ് വിഷയം സഭയില്‍ ഉയര്‍ത്തിയത്. വിവിധ രൂപത്തിലും വലിപ്പത്തിലുമുള്ള 500, 2000 രൂപാ നോട്ടുകളാണ് സര്‍ക്കാര്‍ അച്ചടിച്ചതെന്നും ഇത് നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയാണെന്നും കപില്‍ സിബല്‍ ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസും, ജെഡിയു അംഗങ്ങളും രംഗത്തെത്തി. എന്നാല്‍, മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ നിസാരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ശൂന്യവേള തടസപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ബി.ജെ.പിയുടെ രാജ്യസഭയിലെ നേതാവും മന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.
Post Your Comments